ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍; രക്ഷാപ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതി

219 0

മേഘാലയ : ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിയ പുരോഗതി. ആറുപേര്‍ അടങ്ങുന്ന ഇന്ത്യന്‍ നാവിക സേനയുടെ സംഘം 300 അടി താഴെ വരെ ഇറങ്ങി തെരച്ചില്‍ നടത്തുന്നതാണ് പുതിയ പ്രതീക്ഷ.

തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്നു കരുതുന്ന തുരങ്കത്തിലേക്ക് ഇറങ്ങി ചെല്ലാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഏറ്റവും അടിത്തട്ടിലേക്ക് എത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഡിസംബര്‍ പതിമൂന്നിനാണ് ഖനിയില്‍ 15 പേര്‍ കുടുങ്ങിയത്. ഖനിയിലെ ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്നതെന്നാണ് വിലയിരുത്തല്‍.

70 അടി വെള്ളമാണിപ്പോള്‍ ഖനിയിലുള്ളത്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിലെ വെള്ളം പമ്ബ് ചെയ്ത് കളയുന്നുണ്ടെങ്കിലും സമീപത്തെ നദിയിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി ഖനിയിലെ ജലനിരപ്പും ഉയരുകയാണ്.

Related Post

തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്

Posted by - Feb 19, 2020, 03:27 pm IST 0
തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വാവാ സുരേഷ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ്  വാര്‍ഡിലേക്ക്…

ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും കാണാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അനുമതി ലഭിച്ചു

Posted by - Oct 5, 2019, 10:35 pm IST 0
ശ്രീനഗര്‍: വീട്ടുതടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയുടെ പ്രതിനിധി സംഘത്തിന് ഗോവെർണോറുടെ അനുമതി ലഭിച്ചു.…

നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ് 

Posted by - May 8, 2018, 04:56 pm IST 0
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച്‌ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌ത്‌ യൂട്യൂബ്. അക്കാദമിക് വര്‍ക്കുകള്‍ എങ്ങനെ ലളിതമായി എഴുതാം എന്ന് പഠിപ്പിക്കുന്ന സൈറ്റ് EduBirdie…

നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി

Posted by - Jun 10, 2018, 12:07 pm IST 0
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന്‌ ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.…

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ലീഡ് ചെയ്യുന്നു  

Posted by - Oct 24, 2019, 11:17 am IST 0
ചണ്ഡീഗഡ് : ഹരിയാനയിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായി മുന്നേറുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഭരണകക്ഷിയായ ബിജെപി 43 ൽ അധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.  …

Leave a comment