കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രം

369 0

ന്യൂഡല്‍ഹി: പോക്സോ അടക്കമുള്ള  ഗുരുതര കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ഉറപ്പാക്കുവാന്‍ കേന്ദ്രം. നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ഉണ്ടാകും. ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നാലും ശിക്ഷ ഉണ്ടാകും. ലൈംഗിക ലക്ഷ്യത്തോടെ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതും കുറ്റകരമാണ്. കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമത്തിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് പോക്സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന്‍റെ തീരുമാനം.

കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ നിലവിലുള്ള നിയമമാണ് പോക്‌സോ (The Protection of Children from Sexual Offences – POCSO Act). 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

Related Post

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയമാണ് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം : പ്രിയങ്ക 

Posted by - Sep 16, 2019, 07:44 pm IST 0
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ  വടക്കേ ഇന്ത്യയില്‍ ആവശ്യത്തിന് ഇല്ലെന്നായിരുന്നു  മന്ത്രിയുടെ വിവാദ പരാമര്‍ശം.…

ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം

Posted by - Dec 30, 2018, 08:23 am IST 0
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സ്ഫോടനം. സംഭവത്തില്‍ പത്തുവയസുകാരനായ ആരിഫ് അഹമ്മദ് ദാറിന് പരിക്കേറ്റു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു

Posted by - May 10, 2018, 07:51 am IST 0
ലക്‌നൗ : ബുധനാഴ്ച ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. മരിച്ച എട്ട് പേരില്‍ മൂന്ന്‌ പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

ലിഗയുടെ കൊലപാതകം: കൂടുതൽ വിവരങ്ങൾ പുറത്ത്

Posted by - Apr 28, 2018, 01:04 pm IST 0
 തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നുെവന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാല്‍ എന്ത് തരം വസ്തുവാണ് ശരീരത്തിലെത്തിയിരിക്കുന്നതെന്ന് കൃത്യമായ…

Leave a comment