അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

140 0

കണ്ണൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്.

കരിവെള്ളൂരും പയ്യന്നൂര്‍ കണ്ടോത്തുമാണ് സംഭവം. വാഹനങ്ങളിലെത്തിയവര്‍ അയ്യപ്പജ്യോതി തെളിയിക്കുന്നത് സംഘം തടഞ്ഞു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു. അതേസമയം പാര്‍ട്ടിഗ്രാമങ്ങളിലുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തത് സിപിഎമ്മിനെ ചൊടിപ്പിച്ചുവെന്ന് ആര്‍എസ്‌എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പ്രതികരിച്ചു.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ വൈകുന്നേരം 6 മുതല്‍ 6.30 വരെ 97 കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ബി.ജെ.പി പിന്തുണയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.

Related Post

റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പിസി ജോര്‍ജ്

Posted by - Dec 4, 2018, 04:33 pm IST 0
തിരുവനന്തപുരം: റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്നും പരിസ്ഥിതിയെ നശിപ്പിക്കുന്ന…

 രാഹുല്‍ ഈശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്രീധരന്‍ പിള്ള

Posted by - Oct 26, 2018, 07:10 am IST 0
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാനിടയായാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആയിരുന്നു പ്ലാനെന്ന് വെളിപ്പെടുത്തിയ രാഹുല്‍ ഈശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഭിന്ന…

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Posted by - Nov 22, 2018, 04:07 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ശബരിമല യുവതിപ്രവേശനവും നിലവിലെ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍…

സി.ഐ.ടി.യു. നേതാവ് ഇ. കാസിം  കുഴഞ്ഞുവീണ് മരിച്ചു

Posted by - Jun 9, 2018, 03:17 pm IST 0
കൊല്ലം: സി.ഐ.ടി.യു. നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സി.ഐ.ടി.യു.) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് ഇ.…

Leave a comment