ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണത്തിനായി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യിച്ച് ആ​യി​ര​ങ്ങള്‍ 

300 0

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ചു. വ​നി​താ​മ​തി​ലി​ന് ബ​ദ​ലാ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​യ്യ​പ്പ​ജ്യോ​തി​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ പ​ങ്കെ​ടു​ത്തു.

ബി​ജെ​പി, ആ​ര്‍​എ​സ്‌എ​സ്, എ​ന്‍​എ​സ്‌എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡു​വ​രെ​യാ​ണ് അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ച​ത്. ഹൊ​സ​ങ്ക​ടി ശ്രീ​ധ​ര്‍​മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു തു​ട​ങ്ങി ക​ളി​യി​ക്കാ​വി​ള​യി​ല്‍​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക്ര​മീ​ക​ര​ണം.

കളിയിക്കാവിളയില്‍ സുരേഷ് ഗോപി എംപി നേതൃത്വം നല്‍കി. എംജിഎ രാമന്‍, കെഎസ് രാധാകൃഷ്ണന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍ തുടങ്ങിയവരും പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആശയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു ബദലായാണ് വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ശബരിമല പ്രക്ഷോഭം നയിക്കുന്ന ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.
 

Related Post

പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ ? അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Posted by - Jun 9, 2018, 08:02 am IST 0
പത്തനംതിട്ട : പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അടൂര്‍…

ജസ്നയുടെ തിരോധാനം : പുതിയ വെളിപ്പെടുത്തലുമായി സഹപാഠി

Posted by - Jun 26, 2018, 08:40 am IST 0
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിന്റെ (20) തിരോധാനത്തില്‍ സംശയം വെളിപ്പെടുത്തി സഹപാഠി. ജസ്‌നയെ കാണാതായ സംഭവത്തില്‍ വിമര്‍ശനവുമായി…

പെണ്‍വാണിഭ സംഘം പിടിയില്‍: സംഘത്തില്‍ സിനിമ-സീരിയല്‍ നടിമാരും 

Posted by - Jul 20, 2018, 09:37 am IST 0
തൃശൂര്‍; സിനിമ-സീരിയല്‍ നടിമാരെ ഉപയോഗിച്ച്‌ നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. പൂങ്കുന്നം ഉദയനഗര്‍ അവന്യൂ റോഡിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്ന പെണ്‍വാണിഭ സംഘമാണ്…

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

Posted by - Dec 29, 2018, 08:05 am IST 0
മലപ്പുറം: മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറിലുണ്ടായിരുന്ന സ്പിരിറ്റ് റോഡില്‍ ഒഴുകി. പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് സ്പിരിറ്റ്…

Leave a comment