ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

339 0

ന്യൂഡല്‍ഹി; ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ -റോഡ് പാലം ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 'ബോഗിബീല്‍' പാലം ഉദ്ഘാടനം ചെയ്തത്.

അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന പാലത്തിന് മുകളില്‍ 3 വരി പാതയും താഴെ ഇരട്ട റെയില്‍ പാതയുമാണുള്ളത്.രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിശ്വസിക്കുന്ന പാലം യാഥാര്‍ഥ്യമായതോടെ അസം അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയും.

കൂടാതെ അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനും ഇന്ത്യക്കു കഴിയും. 4.9 കിലോമീറ്റര്‍ ദൂരമുള്ള പാലം 5900 കോടി രൂപ ചെലവിട്ടാണു നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരമാണു പാലത്തിനുള്ളത്.

Related Post

പുതുമുഖ നടിമാരെ ഉപയോഗിച്ച്‌ സെക്സ് റാക്കറ്റ് നടത്തുന്ന നിർമാതാവും ഭാര്യയും അറസ്റ്റിൽ

Posted by - Jun 15, 2018, 09:12 pm IST 0
വാഷിംഗ്ടൺ: യുവനടിമാരെ ഉപയോഗപ്പെടുത്തി പെൺവാണിഭം നടത്തിയ സിനിമാ നിർമാതാവും ഭാര്യയും അമേരിക്കയിൽ അറസ്റ്റിൽ. തെലുങ്ക് വ്യവസായിയും സിനിമാ നിർമാതാവുമായ ടി.എം കിഷൻ, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ…

ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം

Posted by - Apr 26, 2018, 05:55 am IST 0
സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും…

സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ  സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകി

Posted by - Aug 28, 2019, 03:45 pm IST 0
സി.പി.ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീർ സന്ദർശിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം…

പാമ്പുകളുടെ മുകളിൽ അറിയാതെ ഇരുന്നു ഫോൺ ചെയത യുവതിക്ക് ദാരുണാന്ത്യം

Posted by - Sep 12, 2019, 04:00 pm IST 0
ഗോരഖ്പൂർ: വിചിത്രമായ ഒരു സംഭവത്തിൽ, ഒരു സ്ത്രീ ഫോണിൽ സംസാരിക്കുന്നതിനിടെ അറിയാതെ ഒരു ജോടി പാമ്പുകൾക്കു മുകളിൽ  ഇരുന്നു. ഉടനെ പാമ്പ് കടിയേറ്റു മരിച്ചു. ഗോരഖ്പൂരിലെ റിയാൻവ്…

കശ്‌മീരിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു 

Posted by - Mar 28, 2019, 11:23 am IST 0
ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഷോപ്യന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്യനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ…

Leave a comment