കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

263 0

കോഴിക്കോട്: താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഓട്ടോ ടാക്സി ഡ്രൈവര്‍ മലപ്പുറം പുളിക്കല്‍ സ്വദേശി റഫാന്‍ (25) ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ടാക്സിയില്‍ ഉണ്ടായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശി കലേഷ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കും ബസ്സിലുണ്ടായിരുന്ന രണ്ടുപേര്‍ക്കുമാണ് പരുക്ക്. സാരമായി പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ പുല്ലാഞ്ഞിമേട് ആയിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ എതിരെ വന്ന ഓട്ടോ ടാക്‌സി ഇടിക്കുകയായിരുന്നു.

Related Post

കെഎസ്ആർടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കള്ളനോട്ട് 

Posted by - Apr 30, 2018, 11:14 am IST 0
 കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എസ്ബിഐയുടെ പുത്തൻ ചന്ത ശാഖയിൽ അടക്കാൻ കൊണ്ടുവന്ന കളക്ഷൻ തുകയിൽ 200 രൂപ നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്. ഒരേ സീരിയൽ നമ്പറുകൾ ഉള്ള…

ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു

Posted by - Sep 4, 2018, 07:40 am IST 0
ഉ​ത്ത​ര​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മി​നി ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ലെ സ​ന്‍​ഗ്ലാ​യി​ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു ബ​സ് 100 മീ​റ്റ​ര്‍…

ഗുണനിലവാരമില്ലാത്ത മുരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു 

Posted by - Sep 8, 2018, 07:12 am IST 0
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത മുരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു. ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച്‌ മുരുന്നുകളുടെ…

വെന്തുരുകി കേരളം, സൂര്യാഘാതമേറ്റ് 3 മരണം

Posted by - Mar 25, 2019, 01:38 pm IST 0
തിരുവനന്തപുരം: കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതമേറ്റ് ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ഈയാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 55 പേർക്ക്…

നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന്

Posted by - Mar 2, 2018, 11:20 am IST 0
നടിയെ ആക്രമിച്ച കേസ് : വിചാരണ 14-ന് എറണാകുളം സെഷൻ കോടതിയിൽ ഈ മാസം 14 -ന് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും വീഡിയോ പകർത്തുകയും ചെയ്ത കേസിന്റെ…

Leave a comment