സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി

320 0

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് സി.കെ.പത്മനാഭന്‍ നിരാഹാരം ആരംഭിച്ചത്.

Related Post

കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി

Posted by - Nov 26, 2018, 12:41 pm IST 0
തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം തൈക്കാട്…

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും

Posted by - Apr 16, 2018, 07:05 am IST 0
സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും  കർണാടക തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ മത്സരിക്കും. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഒരേഒരു മണ്ഡലത്തിൽ മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്. സിദ്ധരാമയ്യയുടെ സ്ഥിരം മണ്ഡലത്തിൽ…

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST 0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട്…

ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ

Posted by - Mar 14, 2018, 08:41 am IST 0
ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ ത്രിപുരയിൽ അധികാരത്തിൽ എത്തിയ ബിജെപിയാണ് നയം വ്യക്തമാക്കിയത്. ബീഫ് ഉപയോഗത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു ബിജെപി നേതാക്കളിൽ ഒരാളായ സുനിൽ ദേവ്ദർ.…

പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മയേയും ജെഡിയു പാർട്ടിയിൽ നിന്ന് പുറത്താക്കി 

Posted by - Jan 29, 2020, 05:37 pm IST 0
പട്‌ന: ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി…

Leave a comment