ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍

145 0

അങ്കമാലി: എറണാകുളം-തൃശൂര്‍ റെയില്‍പാതയില്‍ ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതിലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിനുകള്‍ ഓടിയിരുന്നത്. വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചു.

അതേസമയം കരുനാഗപ്പള്ളി റെയില്‍വേ യാര്‍ഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ 30 വരെ ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും.

കൊല്ലം – ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി.കൊല്ലം – ഹൈദരാബാദ് സ്‌പെഷ്യല്‍ മുക്കാല്‍ മണിക്കൂറും, കൊച്ചുവേളി – ലോകമാന്യതിലക് ദ്വൈവാര എക്‌സ് പ്രസ് ഒന്നരമണിക്കൂറും ഗുരുവായൂര്‍ – ചെന്നൈ എഗ്മൂര്‍ 20,28,29 തീയതികളില്‍ ഒന്നരമണിക്കൂറും, അമൃത എക്‌സ് പ്രസ് 20 മുതല്‍ 23 വരെയും 26,28,29 തീയതികളിലും രണ്ടുമണിക്കൂറും, കന്യാകുമാരി – ദിബ്രുഗാര്‍ഹ് മുക്കാല്‍ മണിക്കൂറും, കൊല്ലം – നിസാമുദ്ദീന്‍ സ്‌പെഷ്യല്‍ രണ്ടേകാല്‍ മണിക്കൂറും, തിരുവനന്തപുരം – നിസാമുദ്ദീന്‍ 22,28 തീയതികളില്‍ ഒരുമണിക്കൂറും പുറപ്പെടാന്‍ വൈകും.

Related Post

കടൽക്ഷോഭത്തിൽ പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 09:43 am IST 0
 അഴിക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനിടെ കടൽക്ഷോഭത്തിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥി അശ്വനി(20)യുടെ മൃതദേഹം കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാർഡ് പ്രതാപന്റെ ഇടപെടൽ മൂലം തിരയിൽ പെട്ട…

പെണ്‍വാണിഭ സംഘം പിടിയില്‍: സംഘത്തില്‍ സിനിമ-സീരിയല്‍ നടിമാരും 

Posted by - Jul 20, 2018, 09:37 am IST 0
തൃശൂര്‍; സിനിമ-സീരിയല്‍ നടിമാരെ ഉപയോഗിച്ച്‌ നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. പൂങ്കുന്നം ഉദയനഗര്‍ അവന്യൂ റോഡിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്ന പെണ്‍വാണിഭ സംഘമാണ്…

പ്രണയത്തിന്റെ രക്തസാക്ഷിയായി നീനുവും 

Posted by - May 29, 2018, 10:16 am IST 0
കോട്ടയം: കാത്തിരിപ്പ് കണ്ണീരിലാഴ്‌ത്തി കെവിന്‍ തിരിച്ച്‌ വരില്ലെന്ന് അറിഞ്ഞതോടെ ഇല്ലാതായത് ഒരു ജീവന്‍ മാത്രമല്ല. 'ഇനിയെന്ത് ചെയ്യും അപ്പച്ഛാ' എന്ന നീനുവിന്റെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാന്‍…

ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Posted by - Jan 17, 2019, 08:22 am IST 0
ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ കുറിച്ച്‌ ഒരു യുവാവ് ഫെയ്‌സ്ബുക്ക്…

ജേക്കബ് തോമസ് മാപ്പ് പറഞ്ഞു : കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു

Posted by - Oct 24, 2018, 07:25 am IST 0
ന്യൂഡല്‍ഹി: മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന…

Leave a comment