ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍

165 0

ശബരിമല: ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍ ഒരുങ്ങുന്നു. നൂറു വര്‍ഷം പഴക്കമുള്ള നിലമ്പൂര്‍ തേക്കിലാണ് വാതില്‍ നിര്‍മിക്കുക. തേക്കിന്‍ തടികള്‍ ശബരിമല സന്നിധാനത്തെത്തിച്ച്‌ അളവെടുത്തു. ഇനി സ്വര്‍ണം പൂശാനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ചെമ്പുകൊണ്ട് പൊതിഞ്ഞ് കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സ്വര്‍ണം പൂശുക. നാലുകിലോയിലധികം സ്വര്‍ണം ഇതിനായി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചാകും സ്വര്‍ണവാതില്‍ സ്ഥാപിക്കുക.

ഇതിനായി തടിയുടെ ചേര്‍ച്ച ഇന്നലെ വൈകിട്ട് 5.30ന് നോക്കി. അളവ് കൃത്യമായിരുന്നു. രണ്ട് ഭാഗമുള്ള വാതിലിന് 156.5 സെ.മി. നീളം. ഒന്നിന് 43.5 സെ.മി. വീതി. പുറത്ത് നിന്നുള്ള വലത്തേ ഭാഗത്തിന് 37.5 സെ.മി. വീതി. സൂത്രപ്പട്ടിക കൂടി ചേര്‍ന്നപ്പോള്‍ വീതി സമം. പുതിയ ക്ളാമ്പിന് നേരിയ വലിപ്പമുള്ളത് മുറിച്ച്‌ മാറ്റും. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഉണ്ണി തിരുമേനിയും രണ്ട് സുഹൃത്തുക്കളും വഴിപാടായാണ് സ്വര്‍ണം പൂശുന്നത്. നിലവിലെ വാതിലിന് ജീര്‍ണതയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് പുതിയത് നിര്‍മിക്കുന്നത്.

Related Post

 ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Posted by - Sep 21, 2018, 06:58 am IST 0
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന്…

കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു

Posted by - May 8, 2018, 02:01 pm IST 0
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ഉത്തര്‍പ്രദേശിലെ ശംലിയിലെ കുത്തുബ്ഗഡ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവെച്ചു കൊന്നത്. രാജേഷ്, ധിമാന്‍,…

നിയമസഭാംഗമായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

Posted by - Jun 4, 2018, 10:30 am IST 0
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച സജി ചെറിയാന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ്…

ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു

Posted by - Sep 18, 2019, 04:43 pm IST 0
കൊച്ചി: ആലുവ ജില്ലാ ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലുവ യുസി കോളജ് വിഎച്ച് കോളനി സതീശ് സദനം സുബ്രഹ്മണ്യന്‍റെ മകന്‍ ചിപ്പി (34) ആണ്…

സംസ്ഥാനത്തെ വാട്‌സ്‌ആപ്പ് ഹര്‍ത്താല്‍; എ.ബി.വി.പി പ്രവർത്തകൻ അറസ്റ്റിൽ 

Posted by - Apr 27, 2018, 07:29 pm IST 0
മഞ്ചേരി: സംസ്ഥാനത്ത് നടന്ന വാട്‌സ്‌ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ്…

Leave a comment