കേ​ന്ദ്ര​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വ രാ​ജി​വ​ച്ചു

374 0

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വ രാ​ജി​വ​ച്ചു. രാ​ഷ്ട്രീ​യ ലോ​ക് സ​മ​താ പാ​ര്‍​ട്ടി (ആര്‍എല്‍എസ്പി) നേ​താ​വാ​യ കു​ശ്വ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ല്‍ മാ​ന​വ വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. അ​ടു​ത്ത വ​ര്‍​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കു​ശ്വ​യു​ടെ രാ​ജി.

ബി​ഹാ​റി​ല്‍ ലോ​ക്‌​സ​ഭാ സീ​റ്റ് വി​ഭ​ജ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് കു​ശ്വാ​ഹ ബി​ജെ​പി​യു​മാ​യി അ​ക​ന്ന​ത്. 2014ല്‍ ​ബി​ജെ​പി​ക്കൊ​പ്പം എ​ന്‍​ഡി​എ സ​ഖ്യ​ത്തി​ല്‍ മ​ത്സ​രി​ച്ച ആ​ര്‍​എ​ല്‍​എ​സ്പി മൂ​ന്ന് സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു എ​ന്‍​ഡി​എ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​തോ​ടെ ആ​ര്‍​എ​ല്‍​എ​സി​പി​യു​ടെ സീ​റ്റ് കു​റ​ച്ചി​രു​ന്നു. ഇ​താ​ണ് ആ​ര്‍​എ​ല്‍​എ​സ്പി​യെ ചൊ​ടി​പ്പി​ച്ച​ത്.

എ​ന്‍​ഡി​എ​യു​ടെ ഇ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ കു​ശ്വ അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ കു​ശ്വ പ​ങ്കെ​ടു​ക്കു​മെ​ന്നും സൂ​ച​ന​യുണ്ട്.

Related Post

കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ 

Posted by - Apr 13, 2018, 10:16 am IST 0
കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ  ഉത്തർപ്രദേശിലെ ഉന്നാവയിൽ 17 കാരിയെ കൂട്ടമാനഭംഗം ചെയ്തകേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിനെ സിബിഐ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്‌തശേഷം അറസ്റ്റ്…

കര്‍ണാടകയിൽ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു

Posted by - Sep 26, 2019, 05:29 pm IST 0
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ  15 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച  ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടബോര്‍ 21-ന് നടക്കുന്ന…

ഇന്ത്യ ആദ്യ റഫാൽ പോർ വിമാനം ഫ്രാൻ‌സിൽ നിന്ന്  ഏറ്റുവാങ്ങി

Posted by - Oct 8, 2019, 10:29 pm IST 0
പാരിസ്: ഫ്രാൻസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏറ്റുവാങ്ങി. ഡാസോ ഏവിയേഷനാണ്‌ നിർമാതാക്കൾ.  ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപകദിനത്തിലാണ് റഫാൽ…

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് രാജിവെച്ചു  

Posted by - Mar 16, 2021, 12:51 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി ജോലി…

പ്രജ്ഞാ സിങ് ഠാക്കൂറിനെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

Posted by - Nov 28, 2019, 02:03 pm IST 0
ന്യൂഡല്‍ഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തി വീണ്ടും ലോക്സഭയില്‍…

Leave a comment