നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും

126 0

തിരുവനന്തപുരം: നവ കേരളാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. മറ്റു മന്ത്രിമാരും പ്രതിപക്ഷനേതാവും വകുപ്പു മേധാവികളും മിഷന്‍ പ്രതിനിധികളും പങ്കെടുക്കും.

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും മിഷന്‍ – വകുപ്പ് ചുമതലക്കാരും രണ്ട് ദിവസങ്ങളായി നടക്കുന്ന ശില്പശാലയില്‍ പങ്കാളികളാവും.

തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദ്വിദിന പരിപാടിയില്‍ സംസ്ഥാനത്തിന്റെ പ്രളയാനന്തര സാഹചര്യം ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകളുടെ പ്രവര്‍ത്തന പുരോഗതിയും വിശദമായി വിലയിരുത്തും.

Related Post

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 

Posted by - May 8, 2018, 12:47 pm IST 0
തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാലാണെന്ന് പൊലീസ്. നേമം അമ്പലത്ത് വിള വീട്ടില്‍ അബ്ദുള്‍…

വീട്ടമ്മയ്ക്ക് സാമൂഹ്യമാധ്യമം വഴി സെക്‌സ്ദൃശ്യങ്ങള്‍ പതിവായി അയച്ചു കൊടുത്ത യുവാവിനെ ഒടുവില്‍ പോലീസ് പൊക്കി

Posted by - Jul 4, 2018, 10:07 am IST 0
പൊന്‍കുന്നം: വീട്ടമ്മയ്ക്ക് സാമൂഹ്യമാധ്യമം വഴി സെക്‌സ്ദൃശ്യങ്ങള്‍ പതിവായി അയച്ചു കൊടുക്കുകയും നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റൊരു മൊബൈല്‍ വഴി ശല്യം തുടരുകയും ചെയ്ത യുവാവ് ഒടുവില്‍ പോലീസ്…

കെ സുരേന്ദ്രന് ജാമ്യം

Posted by - Nov 28, 2018, 11:51 am IST 0
തിരുവനന്തപുരം: കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്.

കനത്ത മഴ: പത്ത് ട്രെയിനുകള്‍ റദ്ദാക്കി

Posted by - Jul 18, 2018, 08:42 am IST 0
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം-…

കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്

Posted by - Mar 29, 2019, 04:42 pm IST 0
തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ  റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ…

Leave a comment