കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

332 0

തിരുവനന്തപുരം : ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണന്‍കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങില്‍ പങ്കെടുക്കും.

പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുര്‍ന്ന് മാത്യു ടി.തോമസ് രാജിവെച്ച ഒഴിവിലാണ് കെ.കൃഷ്ണന്‍ കുട്ടി മന്ത്രിയാകുന്നത്

ജലവിഭവം ഉള്‍പ്പടെ മാത്യു ടി.തോമസ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക. ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എ ആണ് നിയുക്തമന്ത്രി കൃഷ്ണന്‍ കുട്ടി.1982ല്‍ ആദ്യമായി നിയമസഭയിലെത്തിയ കൃഷ്ണന്‍ കുട്ടി 4 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്.

Related Post

ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Posted by - May 19, 2018, 02:37 pm IST 0
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 13 പേജുള്ള രാജിക്കത്ത്​ പാര്‍ട്ടി ഓ ഫീസില്‍ തയാറാക്കുന്നുവെന്ന്​ ടി.വി ചാനലുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു. യെദിയൂരപ്പക്ക്​…

ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി

Posted by - May 23, 2019, 01:45 am IST 0
തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം…

വടകരയില്‍ കെ കെ രമ; യുഡിഎഫ് പിന്തുണയ്ക്കുമെന്ന് ചെന്നിത്തല  

Posted by - Mar 15, 2021, 01:22 pm IST 0
മലപ്പുറം: വടകരയില്‍ ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.കെ രമ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും യുഡിഎഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. രമ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എന്‍.വേണു…

ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി 

Posted by - Mar 19, 2018, 07:59 am IST 0
ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി  ലോക റിപ്പോർട്ട് നിരീക്ഷിച്ചാൽ ജി എസ് ടി ആഗോളതലത്തിൽ ഉണ്ടാക്കുന്ന പ്രശ്നം മനസിലാകുമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി എന്നാൽ രാഹുൽ…

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

Leave a comment