കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

151 0

തിരുവനന്തപുരം: കെഎം ഷാജിയുടെ അപ്പീല്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. അഴീക്കോട്ടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് ഹര്‍ജി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും.

അതേസമയം, സുപ്രീംകോടതി സ്‌റ്റേ നീട്ടാത്തതിനാല്‍ കെ എം ഷാജി നിയമ സഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നു. ഈ മാസം 24 മുതല്‍ എംഎല്‍എ അല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം.

അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അതേസമയം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Related Post

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി

Posted by - Mar 5, 2018, 10:04 am IST 0
ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി  മുൻ ഹൈ കോടതി ജഡ്ജിയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി (70). പുലർച്ചെ 2 മണിക്ക് മകൻ അഡ്വ. ബസന്ത്…

കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ആറിലേക്കു മാറ്റി

Posted by - Nov 28, 2018, 03:24 pm IST 0
കോട്ടയം: ദുരഭിമാനകൊലയായ കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ ആറിലേക്കു മാറ്റി. കെവിന്‍ വധക്കേസിലെ പ്രതികളെ ഹാജരാക്കാനും തിരിക്കൊണ്ടു പോകാനും വേണ്ടത്ര…

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍

Posted by - May 11, 2018, 07:52 am IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആര്‍ടിഒ ഓഫീസ് നെടുമങ്ങാട്ടേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 

Leave a comment