മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് വിജയ് സര്‍ദേശായി

202 0

പനാജി: ആരോഗ്യസ്ഥിതി മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ രാജിവെക്കാന്‍ ബിജെപി അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ത്തി മന്ത്രി വിജയ് സര്‍ദേശായി രംഗത്ത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തന്നെ പരീക്കര്‍ രാജി വെയ്ക്കാമെന്ന് അറിയിച്ചിരുന്നുവെന്നും ചില വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് കൈമാറുന്നതിനുള്ള താല്‍പര്യം പരീക്കര്‍ പ്രകടിപ്പിച്ചിരുന്നെന്നും സര്‍ദേശായി പറഞ്ഞു.

എന്നാല്‍, ബിജെപി നേതൃത്വമാണ് ഇതിന് എതിര് നിന്നതെന്നാണ് മന്ത്രി ഉന്നയിക്കുന്ന ആരോപണം. നേതൃത്വം അനുവദിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ രാജി ഉണ്ടാകുമായിരുന്നെന്നാണ് സര്‍ദേശായ് പറയുന്നത്. കഴിഞ്ഞ ദിവസം പരീക്കര്‍ രാജി വയ്ക്കമെന്ന ആവശ്യമുന്നയിച്ച്‌ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു.പീപ്പിള്‍സ് മാര്‍ച്ച്‌ ഫോര്‍ റിസ്റ്റൊറേഷന്‍ ഓഫ് ഗവണ്‍മെന്റ് എന്ന കൂട്ടായ്മയായിരുന്നു മാര്‍ച്ച്‌ നടത്തിയത്.

Related Post

ഗുഡ്വിൻ ജ്വല്ലേഴ്സ് ഉടമകൾ ഒളിവിൽപോയി 

Posted by - Oct 29, 2019, 05:53 pm IST 0
മുംബൈ: മുംബൈയിലും കേരളത്തിലും പ്രാന്തപ്രദേശങ്ങളിൽ റീട്ടെയിൽ സ്റ്റോറുകളുള്ള ഗുഡ്വിൻ ജ്വല്ലേഴ്‌സ് ഉടമകൾ ഒളിവിൽ. കഴിഞ്ഞ 4-5 ദിവസങ്ങൾ മുതൽ അവരെപ്പറ്റി യാതൊരു വിവരവുമില്ല.ഗോഡ്വിന്റെ എല്ലാ ജ്വല്ലറി ഷോപ്പുകളും…

മദ്രാസ് ഐഐടി വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിച്ചു   

Posted by - Nov 19, 2019, 03:01 pm IST 0
ചെന്നൈ : മദ്രാസ് ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് കാരണമായ സന്ദർഭങ്ങൾ  ചർച്ച ചെയ്യാമെന്ന്  ഐഐടി അധികൃതർ. ഈ  ഉറപ്പിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.…

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Posted by - Dec 31, 2018, 09:36 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭ വ്യാഴാഴ്ച പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച്‌ ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഒരുമിച്ച്‌ മൂന്നുവട്ടം…

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു

Posted by - Jan 30, 2020, 04:06 pm IST 0
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെയാണ്  അജ്ഞാതന്‍ വെടിയുതിര്‍ത്തത് . വെടിവെപ്പില്‍…

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ…

Leave a comment