ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം

104 0

ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍, എലിക്കാട്, പൂച്ചാക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശം.

ശക്തമായ കാറ്റില്‍ വൃക്ഷങ്ങള്‍ വൈദ്യുതി കമ്ബികളിലേക്ക് വീണതിനെ തുടര്‍ന്ന് 400 ഓളം വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. നഗരി ക്ഷേത്രത്തിന് സമീപം നിന്നിരുന്ന വന്‍വൃക്ഷം കടപുഴകി 11 കെവി ലൈനിലും ട്രാന്‍സ്ഫോര്‍മറിലും വീണു. വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചത്.

ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. പ്രദേശത്തെ റോഡില്‍ വൃക്ഷങ്ങള്‍ കടപഴകി വീണതിനെ തുടര്‍ന്ന് ഗതാഗതവും സ്തംഭിച്ചിരുന്നു.

Related Post

തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

Posted by - Nov 18, 2018, 02:11 pm IST 0
തൃശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത…

തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

Posted by - Nov 16, 2018, 10:27 pm IST 0
കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ…

കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മലയാളി മരിച്ചു

Posted by - Dec 31, 2018, 11:11 am IST 0
ചെന്നൈ: കൊടൈക്കനാലിന് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരു മലയാളി മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍…

ഫ്രാങ്കോമുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസില്‍ കള്ളക്കളി നടന്നതായി റിപ്പോര്‍ട്ട്

Posted by - Jan 1, 2019, 10:22 am IST 0
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിന് എതിരായി നിലനില്‍ക്കുന്ന ബലാത്സംഗക്കേസില്‍ കള്ളക്കളി നടന്നതായി റിപ്പോര്‍ട്ട്. ഇനിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇതുവരെ നിയമിക്കാത്ത സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുകയാണ്. മുഖ്യമന്ത്രിയുടെ…

കെവിന്റെ കൊലപാതകം: ഒന്നാം പ്രതിയും പിതാവും പിടിയില്‍

Posted by - May 29, 2018, 03:00 pm IST 0
തിരുവനന്തപുരം: കെവിന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.  

Leave a comment