ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

127 0

പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നവംബര്‍ 22 വ്യാഴാഴ്ച വരെയാണ്് നിരോധാനാജ്ഞ.

വെള്ളിയാഴ്ച മുതല്‍ മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ ഉപറോഡുകളിലും സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, പ്രാര്‍ഥനാ യജ്ഞങ്ങള്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സമാധാനപരമായ ദര്‍ശനം, വാഹനങ്ങളുടെ സഞ്ചാരം എന്നിവയെ നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി പതിനയ്യായിരത്തോളം പോലീസുകാരെയാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ശബരിമലയും പരിസരപ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ചാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്.

Related Post

ശ്രീജിത്ത് മരണം; പുതിയ വഴിത്തിരിവുകൾ

Posted by - Apr 22, 2018, 09:03 am IST 0
ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ…

മരടിലെ ഫ്ലാറ്റ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

Posted by - Sep 13, 2019, 01:38 pm IST 0
കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ ഉടമകൾക്ക് നഗരസഭാ നൽകിയ അവസാന തീയതി നാളെ. അവസാനിക്കും .അതിനാൽ  പ്രതിഷേധ പരിപാടികൾ തുടരാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഒഴിയണം എന്നാവശ്യപ്പെട്ടു…

സൂര്യസംഗീതം നാളെ വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ  

Posted by - Dec 28, 2019, 10:16 pm IST 0
ഇതിഹാസ ഗായിക  എം.എസ്  സുബ്ബലക്ഷ്മി അവശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിവുള്ള  യൂട്യൂബ് പ്രതിഭാസമായ 13 വയസ്സുകാരിയായ  സൂര്യഗായത്രി 2019 ഡിസംബർ 29 ന് രാവിലെ 10.00 മുതൽ…

ശബരിമല വിഷയത്തിൽ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം: ശശി തരൂര്‍

Posted by - Nov 9, 2018, 11:04 am IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫ് നടത്തുന്ന വിശ്വസ സംരക്ഷണ ജാഥയുടെ സമാപനയോഗത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് ഇപ്പോൾ പങ്കെടുക്കാത്തത്. ശബരിമല…

മുംബൈയിൽ ലോക്കൽ ട്രെയിനിൽ യാത്രക്കാരി പ്രസവിച്ചു 

Posted by - Sep 15, 2019, 11:41 am IST 0
മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഗർഭിണിയായ സ്ത്രീ ഒരു കുട്ടിക്ക് ജന്മം നൽകി. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് താനെ സ്റ്റേഷനിലേക്ക് യുവതി യാത്ര ചെയ്തപ്പോൾ…

Leave a comment