വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു

341 0

ചെന്നൈ: വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ  സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനങ്ങളില്‍ ഒന്നായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലാണ് വിക്ഷേപിച്ചത് .

വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ് 29. 3423 കിലോഗ്രാമാണ് ജിസാറ്റ് 29 ന്‍റെ ഭാരം. ജമ്മുകശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും ഉള്‍പ്പടെയുള്ള വാര്‍ത്താവിതരണ സംവിധാനങ്ങള്‍ വേഗത്തിലാക്കാന്‍ ജിസാറ്റ് 29ന്‍റെ പ്രവര്‍ത്തനം ഗുണം ചെയ്യും.  ഗാജാ ചുഴലിക്കാറ്റ് ഭീഷണി ഉണ്ടായിരുന്നെങ്കിലും വിക്ഷേപണം വിജയകരമാണെന്നാണ് ഐഎസ്ആർഒ നല്‍കുന്ന വിവരം.  

Related Post

ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി  

Posted by - Apr 25, 2019, 10:41 am IST 0
ചെന്നൈ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിന്റെ പുന:പരിശോധനാഹര്‍ജിയില്‍ അടിയന്തിരമായി തീരുമാനമെടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി…

നടപ്പിലാക്കായത് കശ്മീര്‍ ജനതയുടെ ആഗ്രഹം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി;73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം  

Posted by - Aug 15, 2019, 10:13 am IST 0
ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. കശ്മീര്‍ വിഷയവും മുത്തലാഖ് നിരോധനവും അടക്കമുള്ള കാര്യങ്ങള്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ…

ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

Posted by - Dec 21, 2019, 10:22 am IST 0
ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു

Posted by - Jan 30, 2020, 04:06 pm IST 0
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെയാണ്  അജ്ഞാതന്‍ വെടിയുതിര്‍ത്തത് . വെടിവെപ്പില്‍…

ബെംഗളുരുവില്‍ തിരിച്ചെ ത്തിയ ഡി.കെ ശിവകുമാറിന് ഗംഭീര സ്വീകരണം

Posted by - Oct 26, 2019, 11:53 pm IST 0
ബെംഗളൂരു: ബെംഗളുരുവില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ഗംഭീര സ്വീകരണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ബെംഗളുരുവിലെത്തിയത്.   രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍…

Leave a comment