ശബരിമല യുവതീ പ്രവേശനം  : റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി

476 0

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്കാണ് ശബരിമല യുവതീ പ്രവേശനത്തിനെതിരായ റിവ്യൂ ഹര്‍ജികള്‍ സുപ്രിംകോടതി പരി​ഗണിക്കുന്നത്. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന നാലു ജഡ്ജിമാര്‍ക്ക് പുറമെ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ​ഗൊ​ഗോയിയുമാണ് റിവ്യൂ ഹര്‍ജികള്‍ പരി​ഗണിക്കുന്നത്.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വിഎച്ച്‌പി കേരള അധ്യക്ഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ ആര്യാമ സുന്ദരത്തിന്റെ ആവശ്യത്തോട് കോടതി മറുപടി പറഞ്ഞില്ല. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചശേഷം റിട്ട് ഹര്‍ജികല്‍ പരിഗണിക്കാമെന്ന് മാത്രമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് അറിയിച്ചത്. പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി അനുവദിക്കുന്നുണ്ടെങ്കില്‍, അതിനൊപ്പം റിട്ട് ഹര്‍ജികള്‍ ചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Post

നിമിഷയുടെ മരണത്തിന് കാരണം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്ത് 

Posted by - Aug 2, 2018, 10:43 am IST 0
കൊച്ചി: മോഷണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിനിരയായ നിമിഷയുടെ മരണത്തിനു കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്.…

പാർക്കിങ്ങിനെ ചൊല്ലിയുള്ള  തർക്കത്തിനിടയിൽ ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊന്നു.

Posted by - Sep 14, 2019, 10:13 am IST 0
തൃശൂർ : സിനിമാ തീയേറ്ററിന് മുന്നിലെ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ. കലാശിച്ചു . മാപ്രാണം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു. തീയറ്റർ മാനേജരും…

അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു

Posted by - Dec 27, 2018, 11:13 am IST 0
തിരുവനന്തപുരം: അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തില്ല. ഇന്നലെ ഉച്ചയ്ക്കാണ് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി…

ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും

Posted by - Dec 19, 2018, 11:03 am IST 0
കൊച്ചി : ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് തിയറ്റര്‍ ഉടമകള്‍ ഹര്‍ത്താലിന് 'കട്ട്' പറഞ്ഞിരിക്കുന്നത്. നേരത്തെ വ്യാപാരി…

Leave a comment