സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററില്‍ 

311 0

ചെന്നൈ: സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററിലെത്തി. വിവാദ രംഗങ്ങള്‍ തിരുത്തിയ ചിത്രമാണ് വീണ്ടും സെന്‍സര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ സര്‍ക്കാര്‍ ആദ്യ ദിവസം മുതലേ വിവാദങ്ങളില്‍ പെട്ടിരുന്നു. തമിഴ് നാട്ടിലെ ഭരണപ്പാര്‍ട്ടിയായ എഐഎഡിഎംകെയെ നേരിട്ട് ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ പറഞ്ഞിരുന്നു. കോമളവല്ലി എന്നത് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു. കൂടാതെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, സംസ്ഥാനം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിലേക്കിടുന്ന രംഗവും എടുത്ത് മാറ്റുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
 

Related Post

മാണിക്യ മലരിന് പുതിയ റെക്കാഡ് 

Posted by - Mar 10, 2018, 08:23 am IST 0
മാണിക്യ മലരിന് പുതിയ റെക്കാഡ്  ഒമർ ലുലു സംവിധാനം ചെയ്യുന്ന  ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ചലച്ചിത്ര ഗാനത്തിന് പുതിയ…

 പ്രിയാ വാര്യരുടെ അഭിനയം അത്രപോരാ: മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

Posted by - Jun 30, 2018, 09:02 pm IST 0
കൊച്ചി: കണ്ണിറുക്കി ആരാധകരുടെ മനസ് കീഴടക്കിയ പ്രിയാ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ…

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

 'അങ്കിള്‍' സിനിമയുടെ വ്യാജന്‍ പകര്‍ത്തിയ സ്റ്റോപ്പ് പൈറസി സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍ 

Posted by - Jun 3, 2018, 09:14 am IST 0
തിരുവനന്തപുരം: മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ 'അങ്കിള്‍' സിനിമയുടെ വ്യാജന്‍ പകര്‍ത്തിയ സ്റ്റോപ്പ് പൈറസി സ്ഥാപനത്തിന്റെ ഉടമ തുഷാറിനെ ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തു. പൈറസി തടയുന്നതിനായി പല സിനിമാ…

പെണ്‍വാണിഭ കേന്ദ്രം നടത്തിയതിന് തമിഴ് നടി പിടിയില്‍

Posted by - Jun 3, 2018, 10:23 pm IST 0
ചെന്നൈ: പെണ്‍വാണിഭ കേന്ദ്രം നടത്തിയതിനു തമിഴ് നടി സംഗീത ബാലന്‍ പിടിയില്‍. പെണ്‍വാണിഭകേന്ദ്രം നടത്തുന്നതിനു സംഗീതയെ സഹായിച്ചിരുന്ന സുരേഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ എഗ്മോര്‍…

Leave a comment