ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരെന്ന് കമല്‍ ഹാസന്‍

328 0

ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല,​ മറിച്ച്‌ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി കൂറുമാറിയതിന് 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ സ്പിക്കര്‍ അയോഗ്യരാക്കിയത് ശരി വച്ച്‌ ഉത്തരവിറക്കിയിരുന്നു. മുന്‍പ് രണ്ട് എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നു. അങ്ങനെ ഇരുപത് ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വഴി തെളിഞ്ഞു. 

234 അംഗ നിയമസഭയില്‍ ഭരണത്തിലുള്ള അണ്ണാ ഡി.എം.കെയ്ക്ക് ഇപ്പോള്‍ 116 അംഗങ്ങളാണുള്ളത്. 118 ആണ് കേവല ഭൂരിപക്ഷം നേടാനായി വേണ്ടത്. ഇടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായ നടപ്പു സര്‍ക്കാരിനുള്ള കടുത്ത പരിക്ഷണമാകും ഈ ഉപതിരഞ്ഞെടുപ്പ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. 

ജയലളിതയും കരുണാനിധിയുമില്ലാത്ത രാഷ്ട്രീയ ഗോദ മികച്ച അവസരമായാണ് മറ്റു പാര്‍ട്ടികള്‍ കാണുന്നത്. ഫെബ്രുവരിയിലാണ് കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി തുടങ്ങിയത്. അഴിമതിക്കും നടപ്പു ഡി.എം.കെ സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം അദ്ദേഹം നടത്തിയിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമായിരുന്നു കമല്‍ ഹാസന്റെ രംഗ പ്രവേശം.
 

Related Post

ശരദ് പവാറുമായി  ശിവസേന നേതാവ് ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. കൂടുതൽ ച്ര്ച്ചകൾ ഇന്ന്

Posted by - Nov 22, 2019, 10:28 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വ്യാഴാഴ്ച രാത്രിയില്‍ സൗത്ത് മുംബൈയിലെ പവാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.  …

ഹരിയാനയിൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ബിജെപിയിലേക്ക്..

Posted by - Sep 10, 2019, 10:19 am IST 0
ന്യൂ ഡൽഹി: ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. ജമ്മു കാഷ്മീർ, മുത്തലാക്ക് വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ ബിജെപിയിൽ…

പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യത കണക്കുകൂട്ടി കോണ്‍ഗ്രസ്  

Posted by - May 2, 2019, 09:46 pm IST 0
തിരുവനന്തപുരം: പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം…

മഹാരാഷ്ട്രയെ അടുത്ത 25 വര്‍ഷം ശിവസേന നയിക്കും: സഞ്ജയ് റാവത്ത് 

Posted by - Nov 15, 2019, 02:52 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ  അടുത്ത സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.  കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം…

ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം

Posted by - Jul 23, 2018, 12:45 pm IST 0
വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും…

Leave a comment