മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

100 0

കൊച്ചി: ഐജി മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. 

ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണന്‍ ഐജിയെ പൊലീസ് നായയെന്ന് വിളിച്ച്‌ അധിക്ഷേപിച്ചത്. പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച സ്റ്റേഷനില്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ടാണു ഗോപാലകൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

Related Post

ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കാനൊരുങ്ങി ഡിജിപി

Posted by - May 12, 2018, 12:04 pm IST 0
തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ മാര്‍ച്ച്‌…

ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി

Posted by - Mar 5, 2018, 10:04 am IST 0
ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി  മുൻ ഹൈ കോടതി ജഡ്ജിയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി (70). പുലർച്ചെ 2 മണിക്ക് മകൻ അഡ്വ. ബസന്ത്…

ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

Posted by - Nov 19, 2018, 02:02 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന്…

മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 08:51 am IST 0
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.  ഞായറാഴ്ച വൈകിട്ടുണ്ടായ കടല്‍ക്ഷോഭത്തില്‍ അശ്വിനിയെ കാണാതാകുകയായിരുന്നു. അശ്വിനിയെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. ബീച്ച്‌ കാണാനെത്തിയപ്പോഴാണ് അശ്വതി…

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

Leave a comment