ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

380 0

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ച പോ​ലീ​സു​കാര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍ ആരൊക്കെയെന്ന് വ്യ​ക്ത​മാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചെ​ന്നും കോ​ട​തി ചോ​ദി​ച്ചു. 

പോ​ലീ​സു​കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. പോ​ലീ​സി​ന്‍റെ ന​ട​പ​ടി പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കു​റ്റ​ക്കാ​രായ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. എ​ന്ത് ന​ട​പ​ടി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ച്ച​തെ​ന്ന് കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വിശദമായ റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Related Post

എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി: ഫലം മെയ് രണ്ടിനകം

Posted by - Apr 24, 2018, 01:01 pm IST 0
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി മെയ് രണ്ടിനകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിച്ചായിരിക്കും ഫലപ്രഖ്യാപനം.  മെയ് ഒന്നിലെ…

സംസ്ഥാനത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു 

Posted by - May 20, 2018, 09:24 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. കഴിഞ്ഞ ഏഴുദിവസം കൊണ്ട് പെട്രോളിന് 1.73 രൂപയും…

ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു

Posted by - Apr 19, 2018, 07:01 am IST 0
ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു ഗുരുവായൂർ ക്ഷേത്രത്തിലെ അന്നലക്ഷ്‌മി ഹാളിൽ നടന്നുവരുന്ന പ്രസാദ ഊട്ടിൽ ഇനിമുതൽ ഹിന്ദുക്കൾക്ക് മാത്രമല്ല  അഹിന്ദുക്കൾക്കും പ്രവേശിക്കാം. ദേവസ്വം ഭരണസമിതി യോഗമാണ് പുതിയ നിയമം…

 ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Posted by - Sep 21, 2018, 06:58 am IST 0
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന്…

വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി

Posted by - Dec 28, 2018, 04:44 pm IST 0
തിരുവനന്തപുരം: പാലക്കാട് വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ്…

Leave a comment