ശ​ബ​രി​മ​ല​യ്ക്കു പോ​കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൈ​പി​ടി​ച്ച് : എം. ​മു​കു​ന്ദ​ന്‍

416 0

ക​ണ്ണൂ​ര്‍: എ​ന്നെ​ങ്കി​ലും ശ​ബ​രി​മ​ല​യ്ക്കു പോ​കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൈ​പി​ടി​ച്ചാ​യി​രി​ക്കു​മെ​ന്ന് സാ​ഹി​ത്യ​കാ​ര​ന്‍ എം. ​മു​കു​ന്ദ​ന്‍. അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. വ​ള​രെ വി​പ്ല​വ​ക​ര​മാ​യി​ട്ടു​ള്ള ഒ​ന്നാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഹിം​സ്ര മൃ​ഗ​ങ്ങ​ളും വി​ഷ​സ​ര്‍​പ്പ​ങ്ങ​ളും ഒ​ക്കെ​യു​ള്ള ശ​ബ​രി​മ​ല​യി​ല്‍ പ​ണ്ടു​കാ​ല​ത്ത് പോ​കു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​യി​രു​ന്നു. 

പോ​യ പ​ല​രും തി​രി​ച്ചു​വ​ന്നി​രു​ന്നി​ല്ല. അ​ങ്ങ​നെ​യൊ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പോ​കാ​ന്‍ പ​റ്റി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് സ്ത്രീ​ക​ള്‍ അ​വി​ടെ പോ​കാ​തി​രു​ന്ന​ത്. സ്ത്രീ​ക​ളെ പാ​ര്‍​ശ്വ​വ​ത്ക​രി​ക്കു​ന്ന ആ ​കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും മു​കു​ന്ദ​ന്‍ പ​റ​ഞ്ഞു. ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും കൂ​ടെ മ​ല ക​യ​റു​വാ​ന്‍ ക​ഴി​യു​ന്നെ​ങ്കി​ല്‍ ഇ​തി​ല്‍ കൂ​ടു​ത​ല്‍ എ​ന്താ​ണു​ള്ള​ത്. 

സ്ത്രീ​ക​ളെ ഇ​ഷ്ട​പ്പെ​ടാ​ത്ത ഏ​തെ​ങ്കി​ലും ദൈ​വ​മു​ണ്ടോ. ശ്രീ​കൃ​ഷ്ണ ഭ​ഗ​വാ​ന്‍ എ​ത്ര ഗോ​പി​ക​മാ​രു​ടെ കൂ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ശി​വ​ന്‍റെ ശ​ക്തി മു​ഴു​വ​ന്‍ പാ​ര്‍​വ​തി​യാ​ണെ​ന്നാ​ണു പ​റ​യു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ലെ എ​ത്ര​യോ ക്ഷേ​ത്ര​ങ്ങ​ളി​ലെ ആ​രാ​ധ​നാ​മൂ​ര്‍​ത്തി​ക​ള്‍ സ്ത്രീ​യ​ല്ലേ. എ​ന്തി​നാ​ണ് സ്ത്രീ​ക​ളെ ശ​ബ​രി​മ​ല​യി​ല്‍​നി​ന്ന് അ​ക​റ്റി​നി​ര്‍​ത്തു​ന്ന​ത്. ആ​രാ​ണ് ഇ​ങ്ങ​നെ​യൊ​രു ആ​ചാ​ര​മു​ണ്ടാ​ക്കി​യ​ത്. ശ​ബ​രി​മ​ല സ്വാ​മി സ്ത്രീ​ക​ളെ ഇ​ങ്ങോ​ട്ടു ക​യ​റ്റ​രു​തെ​ന്ന് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മു​കു​ന്ദ​ന്‍ പ​റ​ഞ്ഞു.
 

Related Post

നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു: സംസ്ഥാനം ഭീതിയില്‍ 

Posted by - May 21, 2018, 07:52 am IST 0
മലപ്പുറം : മലപ്പുറത്ത് നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഡിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മരണം നടന്ന നാല് ഇടങ്ങളിലും…

തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വില വര്‍ധിച്ചു

Posted by - May 29, 2018, 10:37 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20…

മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

Posted by - Nov 30, 2018, 02:58 pm IST 0
ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷവും പൊലീസ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളും ദര്‍ശനത്തിനെത്തുന്ന മാളികപ്പുറങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തി. കഴിഞ്ഞ മാസപൂജാ…

ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

Posted by - Dec 28, 2018, 04:36 pm IST 0
തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച്‌ നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പത്തു ദിവസമായി നിരാഹാരം…

അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Posted by - Jan 5, 2019, 10:24 am IST 0
ഷില്ലോംഗ്: മേഘാലയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഖനിയിലെ ജലം വറ്റിക്കുന്നതിനായി എത്തിച്ച ഉയര്‍ന്ന കുതിര ശേഷിയുള്ള 13 പമ്പുകളില്‍ മൂന്നെണ്ണം മാത്രമേ…

Leave a comment