പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്

323 0

കോട്ടയം: ജലന്ധര്‍ പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്. കോട്ടയം കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.  ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്നും പരാതിയില്‍ ദുരൂഹതയുണ്ടെന്നും പറഞ്ഞ ജോര്‍ജ് കന്യാസ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. 

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പേരെടുക്കാനാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു. റോഡില്‍ കുത്തിയിരുന്ന് പേരെടുക്കാന്‍ ആണ് ശ്രമം. സ്ത്രീസുരക്ഷാ നിയമത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎല്‍എ ശ്രമിച്ചു. പരാമര്‍ശം വിവാദമായതോടെ പരാമര്‍ശം പിന്‍വലിച്ചെങ്കിലും കന്യാസ്ത്രീയോട് മാപ്പുപറയില്ലെന്ന നിലപാടിലായിരുന്നു ജോര്‍ജ്. 

Related Post

മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന  

Posted by - Oct 27, 2019, 11:29 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം  വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന. ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെടാനും പാർട്ടി തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ വെച്ച്…

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST 0
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന…

ഐഎസ്‌ആര്‍ഒ ചാരക്കേസ് : സുപ്രീംകോടതി വിധി ഇന്ന് 

Posted by - Sep 14, 2018, 07:40 am IST 0
ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. വിവാദമായ…

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും

Posted by - Apr 16, 2018, 07:05 am IST 0
സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും  കർണാടക തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ മത്സരിക്കും. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഒരേഒരു മണ്ഡലത്തിൽ മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്. സിദ്ധരാമയ്യയുടെ സ്ഥിരം മണ്ഡലത്തിൽ…

ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി

Posted by - Mar 12, 2018, 01:14 pm IST 0
ബിജെപിയിൽ സവർണാധിപത്യം: വെള്ളാപ്പള്ളി ബിജെപിക്ക് കേരളത്തിൽ വളരാൻ കഴിയാത്തത് ബിജെപിയിൽ സവർണ ആധിപത്യം ഉള്ളതുകൊണ്ടാണ് എന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. ചെങ്ങന്നൂർ…

Leave a comment