ഹിമാചല്‍ പ്രദേശില്‍ 43 മലയാളികള്‍ കുടുങ്ങി കിടക്കുന്നു 

398 0

ഷിംല: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും മഞ്ഞ് വീഴ്ചയിലും മണ്ണിടിച്ചിലിലും പെട്ട് ഹിമാചല്‍പ്രദേശിലും പഞ്ചാബിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കൊല്ലങ്കോട് നിന്നുള്ള 30 അംഗ സംഘമുള്‍പ്പെടെ 43 മലയാളികള്‍ കുളുവില്‍ കുടുങ്ങിക്കിടക്കുകയാണ്. റൂര്‍ക്കി ഐ.ഐ.ടിയിലെ 35 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 45 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കനത്ത മഴയെ തുടര്‍ന്ന് പഞ്ചാബില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ സൈന്യത്തിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം, കനത്തമഴയിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്‌ടങ്ങളാണ് രണ്ട് സംസ്ഥാനങ്ങളിലും സംഭവിച്ചത്. ചമേരാ അണക്കെട്ടില്‍ ജല നിരപ്പ് ഉയര്‍ന്നു. ബിയാസ് നദി കരകവിഞ്ഞു. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. 

Related Post

ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പ്‌: ആദ്യഘട്ട പോളിംഗ്  ആരംഭിച്ചു  

Posted by - Nov 30, 2019, 10:56 am IST 0
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പോളിംഗ് ആരംഭിച്ചു. ആറു ജില്ലകളിലായി 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ് സമയം. മൊത്തം…

ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

Posted by - Nov 23, 2018, 02:57 pm IST 0
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ആറു തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സേക്കിപോറയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ പരിശോധന…

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പ്രചാരണം; കർഷക കൂട്ടായ്മ പ്രവർത്തകർക്കെതിരെ കേസ്

Posted by - Apr 13, 2019, 04:39 pm IST 0
കോഴിക്കോട്: പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയതിന് കർഷക കൂട്ടായ്മക്കെതിരെ കേസ്. പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റർ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാൻ മഹാസംഘ് പ്രവർത്തകരെ കോഴിക്കോട്…

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ 

Posted by - Dec 16, 2018, 02:23 pm IST 0
ന്യൂഡല്‍ഹി: ഭൂപേഷ് ഭാഗേലിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ്. ആറ് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:15 pm IST 0
സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ദുരിഷെട്ടി അനുദീപാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. പതിനാറാം റാങ്ക് കൊച്ചിക്കാരി ശിഖ സുരേന്ദ്രന്‍ നേടിയതോടെ മലയാളികള്‍ക്കെല്ലാം അഭിമാനമായി. മലയാളിയായ അഞ്ജലി…

Leave a comment