പാകിസ്താനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

237 0

പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ഭീകരതയും ചര്‍ച്ചയും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ അതിന് വേണ്ടത് സമാധാന അന്തരീക്ഷമാണ്. പാക്‌സ്താന്‍ ഭീകരത അവസാനിപ്പിക്കാന്‍ തയ്യാറാകാതെ ഇരു രാജ്യങ്ങളും തമ്മില്‍ സുഗമമായ ബന്ധം സാധ്യമല്ലെന്നും മന്ത്രാലയം പറഞ്ഞു. 

പുതിയ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും ഇന്ത്യയുടെ വിദേശ വക്താവ് അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ചര്‍ച്ച അസാധ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇന്നലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ഇന്ത്യ സമ്മതം അറിയിച്ചത്.

Related Post

നൈജറില്‍ സ്‌കൂളില്‍ അഗ്നിബാധ; 20 നഴ്‌സറി കുട്ടികള്‍ വെന്തു മരിച്ചു  

Posted by - Apr 14, 2021, 04:06 pm IST 0
നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മരണമടഞ്ഞതെല്ലാം കുഞ്ഞു…

അമേരിക്കയില്‍ മൂന്നു പാര്‍ലറുകളില്‍ വെടിവെപ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു  

Posted by - Mar 17, 2021, 06:48 am IST 0
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയെന്ന് കരുതുന്ന 21 കാരനെ…

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST 0
വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

യു.എ.ഇ.യില്‍ ഇന്ധനവില കുറയും

Posted by - Dec 29, 2018, 08:07 am IST 0
ദുബായ്: യു.എ.ഇ.യില്‍ അടുത്ത മാസം ഇന്ധനവില കുറയും. വാറ്റ് ഉള്‍പ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊര്‍ജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. പെട്രോള്‍ സൂപ്പര്‍ 98-ന്റെ വില ലിറ്ററിന് 2.25…

ഇറാന്‍ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

Posted by - Apr 9, 2019, 04:33 pm IST 0
ടെഹ്രാന്‍: ഇറാന്‍റെ  റെവല്യൂഷണറി ഗാർഡ്സിനെ ഭീകര സംഘടനകളുടെ പട്ടികയിൽപെടുത്തി അമേരിക്ക. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്‍റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ…

Leave a comment