ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും

162 0

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേ സമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പോലീസിന് ഇന്ന് നിയമോപദേശം ലഭിക്കും. ചോദ്യം ചെയ്യലില്‍ ബിഷപ്പിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഇന്നത്തെ നിയമോപദേശം നിര്‍ണ്ണായകമാവും. ഇന്നലത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചതിനെ തുടര്‍ന്ന് പോലീസ് 3 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് മൊഴികളിലെ വിശദാംശങ്ങള്‍ സമഗ്രമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. 

ഇന്നത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷയെന്ന് എസ് പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മാത്രമെ അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചിയില്‍ തങ്ങുന്ന ബിഷപ്പ് ഇന്ന് രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് ഹാജരാകും. കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്നുള്ള ബിഷപ്പിന്റെ മൊഴിയിലെ വിശദാംശങ്ങള്‍ അന്വേഷണ സംഘം വിശദമായി വിലയിരുത്തി.  രണ്ട് ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളെക്കുറിച്ചുമുള്ള ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബിഷപ്പിന് കഴിഞ്ഞില്ലെന്നാണ് വിവരം.

Related Post

മതത്തിന്റെ പേരില്‍ വോട്ട് തേടിയ കേന്ദ്രസഹമന്ത്രിയ്ക്കെതിരെ പൊലീസ് കേസ് 

Posted by - Oct 30, 2018, 08:37 pm IST 0
ന്യൂഡല്‍ഹി: മാതൃകാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന് ആരോപിച്ച്‌ കേന്ദ്രസഹമന്ത്രി ധാന്‍സിംഗ് റാവത്തിനെതിരെ പൊലീസ് കേസെടുത്തു. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്ക് വേണ്ടി വോട്ട്…

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി

Posted by - Dec 5, 2018, 04:00 pm IST 0
പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം…

ഇ​ടു​ക്കി അ​ണ​ക്കെട്ട് തുറന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ 

Posted by - Aug 9, 2018, 12:48 pm IST 0
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 2,400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 2399 അടിയിലെത്തിയതോടെയാണ് ട്രയല്‍ റണ്‍…

കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

Posted by - Dec 19, 2018, 07:53 pm IST 0
കോഴിക്കോട്: താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ഓട്ടോ ടാക്സി ഡ്രൈവര്‍ മലപ്പുറം പുളിക്കല്‍ സ്വദേശി റഫാന്‍…

നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായമഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി

Posted by - Sep 21, 2018, 06:47 am IST 0
ന്യൂയോര്‍ക്ക്: നവകേരള സൃഷ്ടിക്കായി അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണം അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളസമൂഹം മുന്‍പാകെ അവതരിപ്പിച്ച സാലറി ചലഞ്ചിന്റെ മാതൃകയിലുളള…

Leave a comment