ഇന്ധന വില വര്‍ദ്ധനവിനെതിരെ ബാബാ രാംദേവ്

195 0

ന്യൂഡല്‍ഹി: ഇന്ധന വില നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യോഗാ ഗുരുവും 'പതഞ്ജലി' ഉടമയുമായ ബാബാ രാംദേവ്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില നിയന്ത്രിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്‍റെ പരിണതഫലം  അനുഭവിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചും തന്‍റെ നിലപാട് വ്യക്തമാക്കി. രൂ​പ​യു​ടെ മൂല്യം ചരിത്രത്തില്‍ ഒരിക്കല്‍പോലും ഇത്രത്തോളം താ​ണി​ട്ടില്ലെന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ന്നും ത​ന്നെ ചെ​യ്യു​ന്നി​ല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 

ഇന്ധന വിലയുടെ വര്‍ധനവ് പിടിച്ചു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ബാബാ രാംദേവ് പറഞ്ഞു. അതുകൂടാതെ, സര്‍ക്കാര്‍ നികുതി എടുത്തു കളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കാന്‍ സാധിക്കുമെന്നും രാംദേവ് അഭിപ്രായപ്പെട്ടു. ഒരു ദേ​ശീ​യ മാ​ധ്യ​മ​ത്തിന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാം​ദേ​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ കാ​ണാ​നും കേ​ള്‍​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് നരേന്ദ്രമോദിയെന്നും എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Post

ഗാന്ധിവധം ഹർജി തള്ളി 

Posted by - Mar 29, 2018, 09:23 am IST 0
ഗാന്ധിവധം ഹർജി തള്ളി  മഹാത്മാഗാന്ധി വധം പുനരന്വേഷണം നടത്താനുള്ള ഹർജി സുപ്രിം കോടതി വീണ്ടും തള്ളി. ഗാന്ധിവധത്തിൽ പുനരന്വേഷണം ആവിശ്യപ്പെട്ട് ഡോ.പങ്കജ്‌കുമാർ ഫാദനിവാസ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.…

വിമാനങ്ങളിൽ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാം 

Posted by - May 2, 2018, 06:47 am IST 0
ഇന്നലെ വരെ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ വെച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനോ ഫോൺ ചെയ്യാനോ അനുമതി ഇല്ലായിരുന്നു. എന്നാൽ ഇനിമുതൽ 3000 മീറ്റർ…

വിദേശത്തുനിന്നെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്‌കളക്ടർ മുങ്ങി, കാൻപൂരിൽ പൊങ്ങി

Posted by - Mar 27, 2020, 01:22 pm IST 0
വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ ശ്രീ അനുപം മിശ്ര കൊല്ലത്തു നിന്നും മുങ്ങി. 19താം തിയതി മുതൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അയൽവാസിയുടെ പരാതിയെത്തുടർന്ന്…

ഐ‌എൻ‌എക്സ് മീഡിയ കേസ്: ദില്ലി കോടതി പി ചിദംബരത്തെ സെപ്റ്റംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Posted by - Sep 5, 2019, 06:38 pm IST 0
ഐ‌എൻ‌എക്സ് മീഡിയ കേസിൽ സെപ്റ്റംബർ 19 വരെ കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ദില്ലി കോടതി ഉത്തരവായി .അതേസമയം ചിദംബരത്തിന് പ്രത്യേക സെല്ലും…

ശബരിമല നട ഇന്ന് തുറക്കും, സുരക്ഷ ശക്തം

Posted by - Nov 16, 2019, 10:41 am IST 0
പത്തനംതിട്ട :  മണ്ഡലകാല പൂജകൾക്കായി  ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തർക്കായി തുറക്കുക. ശക്തമായ  സുരക്ഷ ഒരുക്കിയാണ് ഇത്തവണ ശബരിമല തീർത്ഥാടന…

Leave a comment