താരരാജാക്കന്മാര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്

321 0

തിരുവനന്തപുരം: മോഹന്‍ ലാലിനും മമ്മൂട്ടിയ്ക്കും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച്‌ കേരളത്തിലെ പ്രമുഖകര്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കത്ത് അയച്ചിരിക്കുന്നത്. 

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതത്തിന്റെ നാലാം വാര്‍ഷികവും മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികവും നടക്കുന്ന ഒക്ടോബര്‍ രണ്ടിന് വിപുലമായ ശുചീകരണ ദൗത്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 

ഇതില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പ്രധാനമന്ത്രിയുടെ കത്ത്. പ്രമുഖ താരങ്ങള്‍ക്ക് പുറമെ മറ്റു താരങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും കത്ത് ലഭിച്ചിട്ടുണ്ട്. റിമ കല്ലിങ്കല്‍, പാര്‍വതി, ദുല്‍ഖര്‍ സല്‍മാന്‍, ദിലീഷ് പോത്തന്‍, നിവിന്‍ പോളി, സൗബിന്‍ താഹിര്‍, അനു സിതാര എന്നിവര്‍ക്കും പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചു.

Related Post

സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Posted by - Apr 30, 2018, 04:50 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദര്‍ബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ കമാന്ററായ സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.…

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ

Posted by - Mar 9, 2018, 02:41 pm IST 0
മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ  ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക്…

സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

Posted by - Jun 8, 2018, 12:59 pm IST 0
മംഗളൂരു: കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്. കര്‍ണാടകയിലെ ദക്ഷിണ…

ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി 

Posted by - Apr 5, 2018, 01:22 pm IST 0
ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി  അട്ടപ്പാടി ആദിവാസി ക്ഷേമ പദ്ധതികളുടെ ഓഡിറ്റിങ് എത്രയും വേഗം നടത്തണമെന്ന് ഹൈക്കോടതി.അട്ടപ്പാടിലെ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കേസിലാണ്…

ബീഹാറിൽ കനത്ത മഴ തുടരുന്നു 

Posted by - Sep 29, 2019, 04:35 pm IST 0
ബീഹാർ : ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബീഹാറിൽ നിരവധി കുടുംബങ്ങളാണ് ദുരിതക്കയത്തിലായി. ആകെ 80  മരണങ്ങൾ മഴ മൂലം സംഭവിച്ചു…

Leave a comment