മാനഭംഗക്കേസ്: ആള്‍ദൈവം പിടിയില്‍

393 0

ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് പിടിയില്‍. 2008 മുതല്‍ 2013 വരെ അഷു മഹാരാജ് ഡല്‍ഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ചതായാണ് പരാതി. ഗാസിയാബാദില്‍നിന്നാണ് എടിഎസ് വിഭാഗം ഇയാളെ പിടികൂടിയത്. 

കേസില്‍ ‌അഷു മഹാരാജിനെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു. അഷു മഹാരാജിന്‍റെ മകന്‍ സമര്‍ ഖാനും യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. ഇയാളെ ക്രൈംബ്രാഞ്ച് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. അഷു മഹാരാജിന്‍റെ ഡല്‍ഹിയിലെ ആശ്രമത്തില്‍വച്ചാണ് നിരവധി തവണ പീഡനത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
 

Related Post

പൗരത്വപ്പട്ടിക അനിവാര്യം: അമിത് ഷാ

Posted by - Oct 2, 2019, 10:25 am IST 0
കൊൽക്കത്ത : ദേശീയ പൗരത്വപ്പട്ടിക രാജ്യസുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും അത് ദേശീയ തലത്തിൽ എന്തായാലും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബിജെപി  സെമിനാറിൽ സംസാരിക്കുകയായിരുന്നു…

കോവിഡ് മുംബൈ മലയാളി മരണപ്പെട്ടു

Posted by - May 26, 2020, 09:00 pm IST 0
മരണപ്പെടുന്നത് എട്ടാമത്തെ മലയാളി മുംബൈ: കോവിഡ് രോഗബാധിതനായി ഒരു മുംബൈ മലയാളി കൂടി മരണപ്പെട്ടു.നവിമുംബൈ കോപ്പര്‍ഖൈര്‍ണെയില്‍ താമസിക്കുന്ന തൃശൂര്‍ മാള അന്നമനട സ്വദേശി പി.ജി.ഗംഗാധരനാണ്(71) വിടപറഞ്ഞത്്.നവിമുംബൈ മുന്‍സിപ്പല്‍…

പൗരത്വ നിയമ ഭേദഗതിയില്‍ പരസ്യവുമായി കേന്ദ്രസര്‍ക്കാര്‍

Posted by - Dec 19, 2019, 07:19 pm IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ  പ്രതിഷേധങ്ങള്‍ക്ക്  വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം…

ഇന്ത്യയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മിക്ക പ്രദേശങ്ങളിലും അഗ്‌നിബാധ ഉണ്ടായി : ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

Posted by - Apr 30, 2018, 05:02 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മിക്ക പ്രദേശങ്ങളിലും അഗ്‌നിബാധ ഉണ്ടായതായി തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ. ചുവപ്പ് നിറത്തിലാണ് അഗ്‌നിബാധ ഉണ്ടായ പ്രദേശങ്ങളെ നാസ ചിത്രീകരിച്ചിരിക്കുന്നത്.…

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു

Posted by - Dec 15, 2018, 12:27 pm IST 0
ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. സു​ര​ക്ഷാ സേ​ന മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു സൈ​ന്യം പു​ല്‍​വാ​മ​യി​ലെ സി​ര്‍​നോ​യി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച…

Leave a comment