ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കള്‍

180 0

കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ജനാലയ്ക്കപ്പുറം കുടുങ്ങിപ്പോയ മൂന്ന് വയസുകാരിക്ക് രക്ഷകരായി രണ്ട് യുവാക്കള്‍. ഒരാള്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വ്യാപാരിയുമാണ്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രാവിശ്യയിലാണ് സംഭവം. രണ്ടുമിനിട്ടിനുള്ളിലാണ് ഇവര്‍ കെട്ടിടത്തിനു മുകളിലെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. 

കുട്ടിയെ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കള്‍ പുറത്തുപോകുകയും ഇതിനിടെ ഉണര്‍ന്ന കുട്ടി ജനാലയുടെ കൊളുത്ത് തുറന്ന് പുറത്തെത്തുകയുമായിരുന്നു. യുവാക്കള്‍ കെട്ടിടത്തിനു സമീപത്തു കൂടി പോകുമ്പോഴാണ് ജനലിന് പുറത്ത് കുട്ടി കുടുങ്ങിക്കിടക്കുന്നത് ഇവര്‍ കണ്ടത്. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലേക്ക് കയറി ഇര്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു.കുട്ടിയെ രക്ഷപ്പെടുത്തിയവര്‍ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Related Post

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:51 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

തിത്‌ലി ഒഡിഷ തീരത്തെത്തി

Posted by - Oct 11, 2018, 07:43 am IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ…

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted by - Jan 5, 2019, 04:29 pm IST 0
മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ…

ആശുപത്രിയില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 27, 2018, 08:13 am IST 0
വാഷിംഗ്ടണ്‍: ടെക്‌സസിലെ കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ സ്‌ഫോടനം. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്. ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ്…

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി ബോയിംഗ് വിമാനം നദിയില്‍ വീണു  

Posted by - May 4, 2019, 11:22 am IST 0
വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി പറന്ന ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് ബോയിങ് 737 വിമാനം…

Leave a comment