വണ്ണപ്പുറം കൂട്ടക്കൊല: കസ്റ്റഡിയിലുള്ള ലീഗ് നേതാവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

426 0

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പൊലീസ്. ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം നാലായി. ഷിബു സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും മറ്റു പല കേസുകളിലും പ്രതികളാണെന്നും പോലീസിനു വിവരം ലഭിച്ചു. കൊലയ്ക്കു പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമാണെന്നും സൂചനയുണ്ട്. നിധി കണ്ടെത്തുന്നതു സംബന്ധിച്ചു തമിഴ്നാട്ടില്‍ പൂജ നടത്തിയതിന്റെ പേരിലുള്ള തര്‍ക്കമാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. 

മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണന്‍ തമിഴ്നാട്ടില്‍ പോകാറുണ്ടായിരുന്നതായും നിധി കണ്ടെത്താന്‍ പ്രത്യേക പൂജ നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്ന തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. പിടിയിലായ തച്ചോണം സ്വദേശി ഇര്‍ഷാദിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണു സൂചന. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇടുക്കി നെടുങ്കണ്ടം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ നിലവില്‍ പോലീസിന്റെ പിടിയിലുണ്ട്. ഇവരെ ഇടുക്കി എആര്‍ ക്യാംപില്‍ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവര്‍ക്കു കൊല്ലപ്പെട്ടയാളുമായി സാമ്ബത്തിക ഇടപാടുണ്ടായിരുന്നെന്നാണു പോലീസിന് ലഭിച്ച സൂചന. പണമിടപാടു സംബന്ധിച്ച ഫോണ്‍ സംഭാഷണവും പുറത്തായി. രണ്ടു ദിവസത്തേക്ക് 50,000 രൂപ നല്‍കിയാല്‍ ഒരുലക്ഷമാക്കി തിരിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്നതാണു ഫോണ്‍ സംഭാഷണം. 

പാങ്ങോട് സ്വദേശിയായ ഒരു മൗലവിയെ കബളിപ്പിച്ചു തുക രേഖപ്പെടുത്താത്ത ചെക്കും പ്രോമിസറി നോട്ടും നല്‍കി അഞ്ചു ലക്ഷം രൂപ തട്ടിച്ചെടുത്തുവെന്നതാണ് പിടിയിലായ ഷിബുവിന്റെ പേരിലുള്ള അവസാനത്തെ കേസ്. കല്ലറ സ്വദേശിയുടെ കാര്‍ എടുത്തു ലോണ്‍ വച്ചു പണം വാങ്ങിയതുള്‍പ്പടെ 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ തട്ടിപ്പു നടത്തിയെന്ന നിരവധി പരാതികളുമുണ്ട്. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്റെ ഗണ്‍മാനായിരുന്നു കസ്റ്റഡിയിലുള്ള തിരുവനന്തപുരം പേരൂ‍ര്‍ക്കട മണ്ണുംമൂല സ്വദേശിയായ റിട്ട. അസി. കമന്‍ഡാന്റ് രാജശേഖരന്‍. ഇപ്പോള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണ് ഇയാളെന്നും പോലീസ് പറഞ്ഞു. സര്‍വീസിലിരിക്കെ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ഡോളര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു കുറച്ചുകാലം ഇയാള്‍ സസ്പെന്‍ഷനില്‍ ആയിരുന്നു. തൃശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു റിട്ട. അസി. കമന്‍ഡാന്റിനെ കസ്റ്റഡിയിലെടുത്തത്.

Related Post

വ​സ്ത്ര​വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു തീ ​പി​ടി​ച്ചു കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം

Posted by - Dec 4, 2018, 08:51 pm IST 0
കോ​ട്ട​യ്ക്ക​ല്‍: എ​ട​രി​ക്കോ​ട് വ​സ്ത്ര​വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു തീ ​പി​ടി​ച്ചു കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം. എ​ട​രി​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹം​സാ​സ് വെ​ഡിം​ഗ് സെ​ന്‍റ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്നു നി​ല​യു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ…

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​നേ​രെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം; ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി

Posted by - Dec 18, 2018, 11:03 am IST 0
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​നേ​രെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണ സം​ഘം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി. തീ​ര്‍​ഥാ​ട​ക​രി​ല്‍​നി​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​യി ആറു പേരടങ്ങുന്ന സം​ഘം…

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് അനില്‍ കുമാര്‍ ചാവ്‌ള

Posted by - Dec 3, 2018, 05:30 pm IST 0
ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ദുരിതാശ്വാസ പ്രവര്‍ത്തനം നാവിക സേനയുടെ ഉത്തരവാദിത്വമാണ്. ഇത് പരിശീലനത്തിന്റെ ഭാഗം കൂടിയാണ്, ഇതിനായി ആര്‍ക്കും ബില്‍ നല്‍കിയിട്ടില്ലന്നും…

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക്

Posted by - Dec 11, 2018, 12:43 pm IST 0
ജയ്‌പൂര്‍ : രാജസ്ഥാനില്‍ വോട്ട് എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെ . കോണ്‍ഗ്രസ് 95  സീറ്റില്‍ മുന്നേറുമ്പോള്‍ ബിജെപി 80 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്…

പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം

Posted by - Sep 15, 2018, 08:25 pm IST 0
തിരുവനന്തപുരം: തുമ്പ പോലീസ് സ്റ്റേഷനില്‍ എസ് ഐക്കും പോലീസുകാര്‍ക്കും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടന്നത്. 25 സി…

Leave a comment