മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി യുവാവ്

131 0

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നും, പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും യുവാവ് പറഞ്ഞു. ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി ഡല്‍ഹി പൊലീസിന് കൈമാറി.

Related Post

ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നല്‍കി 

Posted by - Jun 15, 2018, 01:40 pm IST 0
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുത്. കേരള ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 km വേഗതയിലും ചില…

സൂര്യസംഗീതം 2019: സുവർണ്ണ ശബ്ദത്തിലൂടെ സന്തോഷം പരത്തുന്നു

Posted by - Dec 28, 2019, 03:48 pm IST 0
നവി മുംബൈ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങൾ കവരുന്ന  സുവർണ്ണ ശബ്ദമുള്ള സുന്ദരിയായ പെൺകുട്ടിയാണ് സൂര്യഗായത്രി. നിരവധി സോഷ്യൽ മീഡിയ സൈറ്റുകളിലെ വീഡിയോകൾ, ആത്മീയ സംഗീത പരമ്പരകൾ…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി മഹാദേവന്‍ അന്തരിച്ചു

Posted by - Dec 15, 2018, 03:19 pm IST 0
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ ജി മഹാദേവന്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ചികിത്സയ്ക്കായി…

ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

Posted by - Jan 4, 2019, 11:37 am IST 0
തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു. നട…

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted by - May 29, 2018, 08:33 am IST 0
കെവിന്റെ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍…

Leave a comment