വിദേശത്തുവെച്ച്‌ മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം: ഞെട്ടലില്‍ കുടുംബം 

119 0

കല്‍പ്പറ്റ: വിദേശത്തുവെച്ച്‌ മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ് സൂചന. അബുദാബിയില്‍വെച്ച്‌ മരണപ്പെട്ട അമ്പലവയല്‍ സ്വദേശി നിഥിന്റെ(30) മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്. അബുദാബിയിലുള്ള ചെന്നൈ സ്വദേശിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കരിപ്പൂരിലേക്ക് അയച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണെന്ന് മനസിലായത്. 

എന്നാല്‍ മൃതദേഹത്തിനൊപ്പം അയച്ചത് നിഥിന്റെ രേഖകളായിരുന്നു. അവിവാഹിതനാണ് നിഥിന്‍. മാതാവ്: ദേവി. സഹോദരങ്ങള്‍: ജിപിന്‍, ജിഥിന്‍. കഴിഞ്ഞ 11 വര്‍ഷത്തോളം അബുദാബിയിലെ ഒരു സ്വാകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന നിഥിനെ ജൂലൈ അഞ്ചിനാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.

മൃതദേഹം ഇവിടെ നിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. പെട്ടി തുറക്കുന്നതിന് മുന്‍പു തന്നെ മൃതദേഹം മാറിയെന്ന് മനസിലായി. തുടര്‍ന്ന് ബന്ധുക്കള്‍ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോള്‍ നിഥിന്റെ മൃതദേഹം അവിടെ തന്നെയുള്ളതായും പകരം അബുദാബിയില്‍ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് കയറ്റി അയച്ചതെന്നും കണ്ടത്തി. തുടര്‍ന്ന് ചെന്നൈ സ്വദേശിയുടെ മൃതദേഹം പോലീസ് നിര്‍ദേശപ്രകാരം അമ്പലവയല്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിഥിന്റെ മൃതദേഹം വിദേശത്ത് തന്നെയുണ്ടെന്നാണ് സൂചന.
 

Related Post

മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തട്ടി ബൈക്ക് യാത്രികന് പരിക്ക് 

Posted by - Jun 15, 2018, 12:33 pm IST 0
അമ്പലപ്പുഴ: മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തട്ടി ബൈക്ക് യാത്രികന് പരിക്ക്. ഹൈവേയില്‍ പുന്നപ്ര കളിത്തട്ട് ഭാഗത്ത് വെച്ച്‌ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അമ്പലപ്പുഴയില്‍വെച്ചാണ് ബൈക്ക്…

കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

Posted by - Dec 15, 2018, 09:22 pm IST 0
കര്‍ണ്ണാടക : ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ…

സംസ്ഥാനത്ത്‌ നാളെ ശക്തമായ കാറ്റിന്‌ സാധ്യത

Posted by - Nov 15, 2018, 08:44 pm IST 0
തിരുവനന്തപുരം > ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മലയോര പ്രദേശങ്ങളിലും തീരപ്രദേശത്തുടനീളവും കന്യാകുമാരി ഭാഗത്തും വെള്ളിയാഴ്‌ച മണിക്കൂറില്‍ 30 മുതല്‍ 40…

സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു

Posted by - Apr 30, 2018, 07:56 am IST 0
തിരുവനന്തപുരം : ഇനി മുതൽ പണിയെടുക്കണം. സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചു.…

പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി ആരോപണം 

Posted by - May 12, 2018, 02:58 pm IST 0
കൊച്ചി: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി.  വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ വൈകീട്ട്…

Leave a comment