മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ

122 0

അമ്പലപ്പുഴ: മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ. സഹോദരപുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. ചൊവ്വാഴ്ചരാത്രിയോടെ മടങ്ങിയെത്തിയപ്പോള്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു കണ്ടത്. അമ്പലപ്പുഴ കരുമാടി സരസുധയില്‍ മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഒന്നരപ്പവന്റെ ആഭരണങ്ങളാണ് കുറ്റബോധത്താല്‍ കള്ളന്‍ തിരികെ കൊണ്ട് വച്ചത്. വ്യാഴാഴ്ച രാവിലെ വീടിന്റെ ഗേറ്റില്‍ പ്ലാസ്റ്റിക് കൂടിലാക്കി തൂക്കിയിട്ട നിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തി. ഒപ്പം അക്ഷരതെറ്റുകള്‍ നിറഞ്ഞ ഒരുതുണ്ടുകടലാസില്‍ മാപ്പപേക്ഷയും ഉണ്ടായിരുന്നു. 'എന്നോട് മാപ്പ് നല്‍കുക. എന്റെ നിവൃത്തികേട് കൊണ്ട് സംഭവിച്ചതാണ്. മാപ്പ്. ഇനി ഞാന്‍ ഇങ്ങനെ ഒരുകാര്യവും ചെയ്യില്ല. മാപ്പ് മാപ്പ് മാപ്പ്. 

എന്നെ പോലീസില്‍ പിടിപ്പിക്കരുത്. മാപ്പ് മാപ്പ് മാപ്പ്. ഞാന്‍ എടുത്ത എല്ലാസാധനങ്ങളും ഇവിടെ വച്ചു.' വീടിനുള്ളിലെ രണ്ട് അലമാരകളിലെയും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുജോഡിക്കമ്മലും രണ്ട് മോതിരങ്ങളും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ക്ക് മനസ്സിലായി രാത്രിതന്നെ ഇവര്‍ അമ്പലപ്പുഴ പോലീസില്‍ അറിയിച്ചു. പോലീസെത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ആഭരണം തിരിച്ചുകിട്ടിയ വിവരം വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. മാപ്പപേക്ഷയും പോലീസിന് കൈമാറി. നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം തിരിച്ചുകിട്ടിയതായി മധുകുമാര്‍ പറഞ്ഞു. വിദേശത്ത് ജോലിചെയ്യുന്ന ഇദ്ദേഹം വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി അവധിയ്ക്ക് നാട്ടിലെത്തിയതാണ്. പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് സി.ഐ. ബിജു വി.നായര്‍ അറിയിച്ചു.
 

Related Post

സംസ്ഥാനത്ത് പെട്രോള്‍ വില കുതിച്ചുയരുന്നു

Posted by - May 19, 2018, 07:02 am IST 0
തിരുവനന്തപുരം: പെട്രോള്‍ വില കുതിച്ചുയരുന്നു. ഇന്ന് തിരുവനന്തപുരത്തെ വില 80 രൂപയാണ്. പെട്രോളിന് 32 പൈസയുടെ വര്‍ദ്ധനവാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഡീസലിന് 24…

അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു

Posted by - Sep 8, 2018, 07:41 am IST 0
പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ നഗരസഭയുടെ അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു. മുനവര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.  ഇവിടെ…

രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted by - Dec 1, 2018, 08:41 am IST 0
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍…

നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനി തൃശൃര്‍ ജില്ലയിലും

Posted by - Nov 7, 2018, 08:04 pm IST 0
തൃശ്ശൂര്‍: മണം പിടിച്ച്‌ മയക്കുമരുന്നുകള്‍ കണ്ടെത്തുന്ന നര്‍ക്കോട്ടിക്ക് ഡോഗിന്റെ സേവനം ഇനിമുതല്‍ തൃശൃര്‍ ജില്ലയിലും ലഭ്യമാണ്. ആദ്യമായാണ് ജില്ലയില്‍ ഒരു നര്‍ക്കോട്ടിക് ഡോഗ് എത്തുന്നത്. ഡെല്‍മ എന്ന…

ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത

Posted by - Oct 1, 2018, 07:09 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവര്‍ഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ…

Leave a comment