ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് എട്ടിന്റെ പണി

160 0

യുഎഇ: ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കനത്തശിക്ഷ നല്‍കി കോടതി. കാമുകിയുമായുള്ള ബന്ധത്തെ ഭാര്യ എതിര്‍ത്തതോടെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും ഭാര്യ ബന്ധത്തെ എത്തിര്‍ക്കുകയും വഴക്കിടുകയും ചെയ്തതോടെയാണ് ഇയാള്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. 38കാരനായ അറബ് യുവാവാണ് പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. 

ഇതിനെതിരെയാണ് ഇയാള്‍ക്ക് അജ്മാന്‍ കോടതി ആറ് മാസം തടവ് ശിക്ഷയും 100,000 ദിര്‍ഹം പിഴയും വിധിച്ചു. ഭര്‍ത്താവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ യുവതി ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ കലഹം തുടങ്ങിയത്. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനശീലത്തെ ചൊല്ലിയും ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഈ വിവരം ഭര്‍ത്താവ് തന്നെ യുവതിയോട് പറയുകയായിരുന്നു. വിവരം അറിഞ്ഞതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Post

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

ഒമാൻ ഉൾക്കടലിൽ മരണ വലയം    

Posted by - May 5, 2018, 05:55 am IST 0
ഒമാൻ :ഒമാൻ ഉൾക്കടലിൽ 63, 700 ചതുരശ്രമൈൽ മേഖലയിൽ ഓക്സിജന്റെ അളവ് അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ഇവിടെ സമുദ്ര സഞ്ചാരികളുടെയും സമുദ്ര ജീവികളുടെയും ജീവനു തന്നെ ഭീഷണിയായി…

സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് നാ​ല് സൈ​നി​ക​ര്‍ മ​രി​ച്ചു

Posted by - Feb 12, 2019, 08:30 am IST 0
ഇ​സ്താം​ബു​ള്‍: തു​ര്‍​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ല്‍ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് നാ​ല് സൈ​നി​ക​ര്‍ മ​രി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്നു ഹെ​ലി​കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ്…

ജൂലൈയില്‍ പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്

Posted by - May 22, 2018, 08:28 am IST 0
ഇസ്ലാമാബാദ്: ജൂലൈയില്‍ പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.  പിഎംഎല്‍ എന്‍ സര്‍ക്കാരിന്റെ കാലാവധി മേയില്‍ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.  ജൂലൈ 25നും 27നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍(ഇസിപി) പ്രസിഡന്റ്…

ബ്രസീലില്‍ ശക്തമായ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

Posted by - May 24, 2018, 09:00 am IST 0
ബ്രസീലിയ: ബ്രസീലില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെട്ടുത്തപ്പെട്ടിട്ടില്ല. ഇവിടുത്തെ കെയ്‌റ സംസ്ഥാനത്തായിരുന്നു ഭൂചലനം…

Leave a comment