ശക്തമായ മഴ: കനത്ത ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

121 0

കനത്ത മഴയെത്തുടര്‍ന്ന് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.  കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ അവയിലൊന്നും ഇറങ്ങരുത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. മരങ്ങള്‍ക്കുതാഴെ വാഹനം പാര്‍ക്ക്‌ ചെയ്യരുത്. 

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. മഴ ശക്തി പ്രാപിച്ചതോടെ കേരളത്തില്‍ മിക്കയിടങ്ങളിലും നാശനഷ്‌ടങ്ങള്‍ ഏറെയാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റും അവധികൊടുക്കുകയും ചെയ്‌തു. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.  ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ മടി കാണിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Related Post

 പത്തനംതിട്ടയില്‍ നിന്ന്​ ബംഗളൂരുവിലേക്ക്​ പോയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം 

Posted by - May 20, 2018, 09:08 am IST 0
ഡിണ്ടിഗല്‍: തമിഴ്​നാട്ടിലെ ഡിണ്ടിഗല്ലിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്​ പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ നിന്ന്​ ബംഗളൂരുവിലേക്ക്​ പോയ ബസാണ്​ അപകടത്തില്‍പ്പെട്ടത്​. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്​, കൊല്ലം സ്വദേശിയായ ഷാജി…

 ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ കല്ലേറ് 

Posted by - May 21, 2018, 08:29 am IST 0
ആലപ്പുഴ: ജനശദാബ്ദി എക്‌സ്‌പ്രസിനുനേരെ നടന്ന കല്ലേറില്‍ യാത്രക്കാരിക്ക് പരിക്കേറ്റു. ഒരു മധ്യവയസ്‌കനാണ് കല്ലെറിഞ്ഞതെന്നും അന്വേഷണം നടന്നുവരികയാണെന്നും ആര്‍പിഎഫ് അറിയിച്ചു. ഇന്നലെ വൈകിട്ട് 5.40 ഓടെ ചെങ്ങന്നൂര്‍ ചെറിയനാട്…

ശബരിമലയില്‍  51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് നാരായണ വര്‍മ്മ

Posted by - Jan 18, 2019, 02:53 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി നാരായണ വര്‍മ്മ. സത്യവാങ്മൂലമെന്ന പേരില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതാകാമെന്നും…

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

Leave a comment