ട്രെയിന്‍ പാളം തെറ്റി പത്ത് മരണം 

403 0

ഇസ്താംബുള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തെകിര്‍ഗ് മേഖലയില്‍ വച്ച്‌ ട്രെയിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്.  360 ലേറെ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.  ബള്‍ഗേറിയന്‍ അതിര്‍ത്തിയിലുള്ള എഡിര്‍നില്‍ നിന്ന് ഇസ്താബുളിലെ ഹല്‍കലി സ്റ്റേഷനിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

Related Post

ഗാസയില്‍ പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന

Posted by - Jun 3, 2018, 08:58 am IST 0
ഗാസ സിറ്റി: ഗാസയില്‍ ഭീകരരുടെ സാന്നിധ്യമുള്ള പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സേന ഗാസയില്‍…

മിസ് യൂണിവേഴ്‌സ് കിരീടം കാട്രിയോണ എലൈസ ഗ്രേക്ക്

Posted by - Dec 17, 2018, 02:48 pm IST 0
ബാങ്കോക്ക്: ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് കിരീടത്തിന് ഫിലിപ്പീന്‍സുകാരിയായ കാട്രിയോണ എലൈസ ഗ്രേക്ക് അര്‍ഹയായി. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്‌തെഫാനി ഗുട്ടെറെസും ഒന്നും രണഅടും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞവര്‍ഷത്തെ…

അബുദാബിയില്‍ വീടിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു

Posted by - Oct 2, 2018, 10:27 pm IST 0
അബുദാബി: താമസ കെട്ടിടത്തിന് തീപിടിച്ച്‌ 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള…

സിംബാബ്‌വെ മുൻ പ്രിന്റന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

Posted by - Sep 6, 2019, 12:07 pm IST 0
സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ തന്റെ 95 ആം വയസ്സിൽ അന്തരിച്ചുവെന്ന് രാജ്യത്തെ പ്രസിഡന്റ് എമ്മേഴ്‌സൺ മംഗംഗ്വ തന്റെ ഔ ദ്യോ ഗിക ട്വിറ്റർ അക്കൗണ്ടിൽ…

ശക്തമായ ഭൂചലനം: 6.2 തീവ്രത രേഖപ്പെടുത്തി 

Posted by - May 22, 2018, 08:05 am IST 0
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ന്യൂസിലാന്‍ഡിലെ…

Leave a comment