സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം 18 പേര്‍ തന്നെ പീഡിപ്പിച്ചു : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 14കാരി

406 0

പാട്‌ന: സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം 18 പേര്‍ തന്നെ പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 14കാരി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കഴിഞ്ഞ എട്ട് മാസമായി പ്രിന്‍സിപ്പലും രണ്ട് അദ്ധ്യാപകരമുള്‍പ്പെട്ട സംഘം തന്നെ പീഡിപ്പിക്കുകയാണെന്നും ഇതില്‍ സഹപാഠികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. സംഭവം പുറത്തു പറയാതിരിക്കാന്‍ പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരുന്നു. ഇതുപയോഗിച്ചായിരുന്നു പിന്നീടും പീഡിപ്പിച്ചത്. പരാതി പറയാനായി സമീപിച്ചപ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ചൂഷണം ചെയ്‌തത്. 

അന്വേഷണത്തില്‍ 2017 ഡിസംബറിലാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിനിരയായതെന്ന് തെളിഞ്ഞു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉദയ്‌ കുമാര്‍ എന്ന മുകുന്ദ് സിംഗ്, അദ്ധ്യാപകനായ ബാലാജി, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അടുത്തിടെയായി ബിഹാറില്‍ സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരികയാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനുള്ളില്‍ മാത്രം 127 മാനഭംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
 

Related Post

മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

Posted by - Nov 1, 2019, 01:52 pm IST 0
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  "കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകൾ.   …

സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

Posted by - Sep 28, 2018, 09:02 am IST 0
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയും ഡീസല്‍…

ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  പ്രജ്ഞാ സിങ്ക്‌ ലോക സഭയില്‍ ഖേദം പ്രകടിപ്പിച്ചു   

Posted by - Nov 29, 2019, 02:57 pm IST 0
ന്യൂഡല്‍ഹി: ലോക്‌സഭയിൽ ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  ഖേദം പ്രകടിപ്പിച്ച് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂർ. തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് പ്രജ്ഞാസിങ് പറയുന്നത്.  അതേസമയം…

ജെ.പി നഡ്ഡയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ  

Posted by - Oct 11, 2019, 02:58 pm IST 0
ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനത്തിൽ  ബി.ജെ.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയ്ക്ക് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. 35 സി.ആര്‍.പി.എഫ് കമാന്‍ഡോകളെയാണ്…

എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ​യെ അയോഗ്യയാക്കി

Posted by - Sep 20, 2019, 09:49 am IST 0
ന്യൂ ഡൽഹി: ആംആദ്മി പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചിരുന്ന  എംഎല്‍എ അല്‍ക്ക ലാംബയെ അയോഗ്യയാക്കി. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ പാരഗ്രാഫ് രണ്ടിലെ ഒന്ന് എ വകുപ്പ് പ്രകാരം ഡല്‍ഹി…

Leave a comment