ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക് 

98 0

തിരുവല്ല: ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്കെന്ന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. പല തിരോധാനങ്ങളും കേരള പോലീസ് ഇതിനുമുമ്പ് അന്വേഷിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം വെല്ലുവിളി ഉയര്‍ത്തിയ ഒന്ന് ഇതിന് മുമ്ബ് ഉണ്ടായിട്ടില്ല, അതിനാല്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യം പുറത്ത് കൊണ്ട് വരികയെന്നത് പോലീസ് സേനയുടെ അഭിമാനപ്രശ്‌നമായാണ് കണക്കാക്കുന്നതെന്ന്  ഡി.ജി.പി പറഞ്ഞു. 

പോലീസിന്റെ കൈവശം ഇപ്പോഴുള്ള തെളിവുകളും സൂചനകളും നിര്‍ണായകമാണന്നും തിരോധാനവുമായി ബന്ധപ്പെട്ടു നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ ഇനിയുമുണ്ടെന്നും ബഹ്‌റ പറഞ്ഞു. അതേസമയം, വിവരം നല്‍കിയാല്‍ പിന്നീട് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളോര്‍ത്താണ് പലരും മടിക്കുന്നതെന്നും എന്നാല്‍, വിവരം കൈമാറുന്നവര്‍ക്കും എന്തെങ്കിലും ബുദ്ധിമുട്ടോ നിയമപരമായ പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്ന് താന്‍ ഉറപ്പു നല്‍കുന്നുവെന്നും ഡി.ജി.പി. കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്ത്വത്തില്‍ അന്വേഷണം തുടരുകയാണ്.

Related Post

ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു

Posted by - Sep 18, 2019, 04:43 pm IST 0
കൊച്ചി: ആലുവ ജില്ലാ ആശുപത്രി വളപ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലുവ യുസി കോളജ് വിഎച്ച് കോളനി സതീശ് സദനം സുബ്രഹ്മണ്യന്‍റെ മകന്‍ ചിപ്പി (34) ആണ്…

സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു

Posted by - Apr 30, 2018, 07:56 am IST 0
തിരുവനന്തപുരം : ഇനി മുതൽ പണിയെടുക്കണം. സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചു.…

നിമിഷയുടെ മരണത്തിന് കാരണം വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്ത് 

Posted by - Aug 2, 2018, 10:43 am IST 0
കൊച്ചി: മോഷണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിനിരയായ നിമിഷയുടെ മരണത്തിനു കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്.…

ശബരിമലയില്‍ നടന്നതു നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമെന്ന് ശ്രീധരന്‍ പിള്ള

Posted by - Dec 24, 2018, 11:00 am IST 0
കോട്ടയം∙ ശബരിമലയില്‍ നടന്നതു നിരീശ്വരവാദികളെ മറയാക്കി സര്‍ക്കാര്‍ നടത്തിയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. നാടകം നടന്നതു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ്. സംഭവത്തെക്കുറിച്ചു…

Leave a comment