മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി

169 0

കൊച്ചി: മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. കൊച്ചി മെട്രോയിലെ ഒരു ട്രെയിന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് പാളത്തില്‍ കുടുങ്ങിയത്. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രക്കാരെ അടുത്ത സ്‌റ്റേഷനായ മുട്ടം സ്‌റ്റേഷനില്‍ ഇറക്കിയ മറ്റു ട്രെയിനുകളിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ആലുവ അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനില്‍ സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് സര്‍വീസ് മുടങ്ങിയത്.

തകരാറിനെത്തുടര്‍ന്ന് മെട്രോ റെയില്‍ സേവനം ഭാഗീകമായി തകര്‍ന്ന അവസ്ഥയാണുള്ളത്. ആലുവയില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്കുള്ള സര്‍വീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. സര്‍വീസ് വൈകാതെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Post

വിദ്യാര്‍ത്ഥിയുടെ തിരോധാനം : ബാംഗ്ലൂരില്‍ ജെസ്നയെ കണ്ടതായി  റിപ്പോര്‍ട്ട്

Posted by - May 9, 2018, 10:54 am IST 0
കാണാതായ കോളേജ് വിദ്യാര്‍ഥിനി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസിനെ ബാംഗ്ലൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ…

കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്

Posted by - Mar 29, 2019, 04:42 pm IST 0
തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ  റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ…

കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി

Posted by - Dec 6, 2018, 01:10 pm IST 0
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട പൂജ ദിവസം…

മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും

Posted by - Jan 2, 2019, 08:06 am IST 0
പാലക്കാട‌്: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച്‌ അഞ്ച് വരെ മൂന്ന‌് ട്രെയിനുകള്‍ വൈകിയോടും. എട്ടിമടയ‌്ക്കും വാളയാറിനുമിടയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ (56604)മാര്‍ച്ച‌് അഞ്ച് വരെ 25…

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

Posted by - Nov 21, 2018, 08:05 pm IST 0
തിരുവനന്തപുരം : ശബരിമലയില്‍ തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ശബരിമല തീര്‍ത്ഥാടനം സുഖമമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമലയില്‍…

Leave a comment