ശാരിരീക ബന്ധത്തിനിടെ മരിച്ച യുവാവിന്റെ മൃതദ്ദേഹം വെട്ടി നുറുക്കി ഫ്രീസറില്‍ വെച്ച്‌ യുവതി

236 0

മോസ്‌കോ: ശാരിരീക ബന്ധത്തിനിടെ യുവാവ് മരിച്ചു, ഉടന്‍ തന്നെ മൃതദ്ദേഹം വെട്ടി നുറുക്കി ഫ്രീസറില്‍ വെച്ച്‌ യുവതി. റഷ്യയിലാണ് സംഭവമുണ്ടായത്. 21കാരിയായ അനസ്റ്റാസിയ വണ്‍ഗിന കാമുകനായ 24കാരന്‍ ദിമിത്രി സിന്‍കെവിച്ചിനെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ ദിമിത്രി ശ്വാസം മുട്ടി മരിച്ചു. ഇയാള്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനും കോണ്‍സ്‌ക്രിപ്റ്റ് സൈനികനുമാണെന്ന് സൂചനയുണ്ട്. കേസിനിടെയുള്ള വിചാരണയ്ക്കിടെയാണ് താന്‍ യുവാവിന്റെ മൃതദ്ദേഹം വെട്ടി നുറുക്കുകയായിരുന്നുവെന്ന് യുവതി തുറന്ന് പറഞ്ഞത്. 

ഒറിയോളിയിലെ യുവതിയുടെ ഫ്‌ലാറ്റില്‍ വെച്ചാണ് സംഭവം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച്‌ മൃതദ്ദേഹം വെട്ടി നുറുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ യുവതി കുറ്റം സമ്മതിച്ചിരുന്നില്ല. മാത്രമല്ല ഫ്‌ലാറ്റ് വൃത്തിയാക്കി വിരലടയാളമടക്കം എല്ലാ തെളിവുകളും യുവതി നശിപ്പിച്ചിരുന്നു. യുവതിയുടെ സഹോദരി ഫ്രിഡ്ജ് തുറന്നപ്പോഴാണ് മൃതദ്ദേഹം നുറുക്കിയ നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ചില ശരീര ഭാഗങ്ങള്‍ ഇറച്ചിക്കടയില്‍ പ്രദര്‍ശിപ്പിക്കുന്ന വിധം ഫ്‌ലാറ്റില്‍ കെട്ടിത്തൂക്കിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വണ്‍ഗിനയുടെ മാനസിക നിലയെങ്ങനെ എന്നതിനെക്കുറിച്ച്‌ വിശദമായ വൈദ്യ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.
 

Related Post

ഖത്തര്‍ ദേശീയ ദിനാഘോഷം; കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്

Posted by - Dec 13, 2018, 08:20 am IST 0
ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്. ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പിന്റെ…

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST 0
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ…

രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു

Posted by - Dec 2, 2018, 09:25 am IST 0
കൊച്ചി: കൊച്ചിയില്‍ രണ്ടാനമ്മയെ മകന്‍ തീകൊളുത്തി കൊന്നു.വൈറ്റില മേജര്‍ റോഡില്‍ നേരേ വീട്ടില്‍ മേരി ജോസഫാണ് മകന്റെ കൈയ്യാല്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന…

ഇസ്ലാമാബാദിൽ കോടതി പരിസരത്ത് ഭീകരസ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരിക്ക്

Posted by - Nov 11, 2025, 07:11 pm IST 0
ഇസ്ലാമാബാദ് :പാകിസ്താനിലെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ജില്ലാ കോടതിയുടെ പരിസരത്ത് നടന്ന ശക്തമായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പകൽ 12.30ഓടെയാണ്…

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Posted by - Jan 5, 2019, 04:29 pm IST 0
മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ…

Leave a comment