കനത്ത മഴ: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

195 0

ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മു കാശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് 21 അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. അതിന് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആനന്ദ്‌നഗര്‍ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം മുന്‍ഷി ബാഗിലുമാണ് ഝലം നദീജല നിരപ്പ് അപകടകരമാം വിധം ഉയര്‍ന്നത്.

Related Post

ഇന്ധനവില കുറഞ്ഞു

Posted by - Nov 5, 2018, 09:18 am IST 0
ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു . കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ…

സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു

Posted by - Apr 18, 2018, 06:30 am IST 0
സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു സോഷ്യൽ മീഡിയയ്ക്ക് അടിമയായ ഭാര്യ ലക്ഷ്‌മിയെ (32) ഭർത്താവ് ഹരിഓം (35) കൊന്നു. ഗുരുഗ്രാമിലെ സെക്ടറിലാണ് സംഭവം.ഭാര്യയുടെ അമിത…

പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു

Posted by - Nov 7, 2019, 10:13 am IST 0
ഐസ്വാള്‍: പി.എസ്.ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണ്ണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി സോറാംതാംഗ, മറ്റു…

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണനീക്കം ശക്തം പ്രതിരോധിച്ച് പവാറും

Posted by - May 26, 2020, 10:31 pm IST 0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ശക്തമെന്ന് ശിവസേന നേതാവ്.മഹാരാഷ്ട്രയില്‍ ബി.ജെ.പി രാഷ്ട്രപതി ഭരണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി നേതാവ് നാരായണ…

മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

Posted by - Jan 15, 2020, 09:35 am IST 0
ന്യൂ ഡൽഹി: നിർഭയ കേസിൽ  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പുറകെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്.…

Leave a comment