മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

367 0

തിരുവനന്തപുരം: മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പി.എസ്.സി ജൂണ്‍ 13ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്) (കാറ്റഗറി നം. 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ 29ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും. മാറ്റിവെച്ച പി.എസ്.സി പരീക്ഷകള്‍ ഈ മാസം 28നും 29നും നടക്കും. 

പി.എസ്.സി. 2018 ജൂണ്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ)/അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദ) (കാറ്റഗറി നം. 541/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ 28ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും. പരീക്ഷകളുടെ തീയതിയില്‍ മാറ്റം വരുത്തിയെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കോ സമയത്തിനോ രജിസ്റ്റര്‍ നമ്പരിനോ മാറ്റമില്ല.

Related Post

എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം നോക്കി പരീക്ഷയെഴുതാം

Posted by - Apr 29, 2018, 04:26 pm IST 0
ന്യൂഡല്‍ഹി: എഞ്ചിനിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഓപ്പണ്‍ ബുക്ക് എക്‌സാം നടപ്പാക്കാമെന്ന് പുതിയ കമ്മിറ്റിയുടെ നിര്‍ദേശം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരത്തിനായി നിര്‍ദേശങ്ങള്‍ വെക്കാന്‍ ജനുവരിയിലാണ് നാലംഗ സമിതി…

എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്

Posted by - Apr 30, 2018, 08:00 am IST 0
എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്   എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഇതിനു പുറമെ സഫലം…

 ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

Posted by - May 10, 2018, 07:48 am IST 0
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടറിയേറ്റ് പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും.…

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും

Posted by - May 26, 2018, 08:40 am IST 0
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ രാവിലെ പത്ത് മുതല്‍ ഫലം അറിയാനാകും. 11,86,306 വിദ്യാര്‍ഥികളാണ്…

മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ തീ​രു​മാ​നി​ച്ചു

Posted by - Jun 12, 2018, 09:06 am IST 0
തി​രു​വ​ന​ന്ത​പു​രം: നി​പ്പാ കാരണം മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ള്‍ തീ​രു​മാ​നി​ച്ചു.  ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജൂ​ണി​യ​ര്‍ അ​സി​സ്റ്റ​ന്‍റ്, കേ​ര​ള ഇ​ല​ക്‌ട്രി​ക്ക​ല്‍ ആ​ന്‍​ഡ് അ​ലൈ​ഡ് എ​ന്‍​ജി​നി​യ​റിം​ഗ് ക​ന്പ​നി​യി​ലെ…

Leave a comment