പുതുമുഖ നടിമാരെ ഉപയോഗിച്ച്‌ സെക്സ് റാക്കറ്റ് നടത്തുന്ന നിർമാതാവും ഭാര്യയും അറസ്റ്റിൽ

281 0

വാഷിംഗ്ടൺ: യുവനടിമാരെ ഉപയോഗപ്പെടുത്തി പെൺവാണിഭം നടത്തിയ സിനിമാ നിർമാതാവും ഭാര്യയും അമേരിക്കയിൽ അറസ്റ്റിൽ. തെലുങ്ക് വ്യവസായിയും സിനിമാ നിർമാതാവുമായ ടി.എം കിഷൻ, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഏപ്രിലിൽ ഇവരെ അറസ്റ്റ് ചെയ്‌തിരുന്നെങ്കിലും കഴി‌ഞ്ഞ ദിവസം ഒരു പ്രാദേശിക മാദ്ധ്യമം വാർത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയിൽ പഞ്ചനക്ഷത്ര പെൺവാണിഭം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. 

യു.എസിൽ എത്തുന്ന യുവനടിമാരെ ഭീഷണിപ്പെടുത്തി ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുമ്പോൾ ആറ് പെൺകുട്ടികൾ ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച് കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടികളെ സംബന്ധിച്ച പൂർണ വിവരങ്ങൾ അടങ്ങിയ ബുക്ക് കിഷന്റെ ഭാര്യ ചന്ദ്ര സൂക്ഷിച്ചിരുന്നു. ഇത് പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ദമ്പതികളുടെ രണ്ടു കുട്ടികളെ വിർജീനിയയിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി.
      

Related Post

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്ര ഗോവെർന്മെന്റിന്റെ അംഗീകാരം

Posted by - Dec 24, 2019, 07:52 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) പദവിക്ക് കേന്ദ്ര സര്‍ക്കാറിന്റെ  അംഗീകാരം.   സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന്…

ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നു

Posted by - Apr 6, 2018, 10:11 am IST 0
ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നു ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ തെയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. മാദ്ധ്യമ പ്രവർത്തകരെ നിയന്ത്രിക്കുന്നതിനുള്ള വിവാദ നടപടി പിൻവലിച്ചതിനു പിന്നാലെയാണ് പുതിയ നടപടിയുമായി…

തേനി ജില്ലയിലെ  കാട്ടുതീയിൽ മരണം എട്ടായി

Posted by - Mar 12, 2018, 07:36 am IST 0
തേനി ജില്ലയിലെ  കാട്ടുതീയിൽ മരണം എട്ടായി  കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ എട്ടു പേരുടെ ജീവൻ പൊലിഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോലും ബുദ്ധി…

മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു

Posted by - Mar 19, 2018, 07:46 am IST 0
മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ആണ് മൻമോഹൻ സിങ്ങിനോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നത്.…

ഒഡീഷയെ തകര്‍ത്തെറിഞ്ഞ് ഫോനി; ആറുപേര്‍ മരിച്ചു; വീടുകള്‍ തകര്‍ന്നു; മഴയും മണ്ണിടിച്ചിലും  

Posted by - May 3, 2019, 03:02 pm IST 0
ഭുവനേശ്വര്‍: ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ആറു പേര്‍ മരിച്ചു. രാവിലെ എട്ടുമണിക്ക് പുരിയില്‍ എത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കീലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്.  വീടുകള്‍ വ്യാപകമായി…

Leave a comment