അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്‌, ജോസ്‌ കെ മാണി രാജ്യസഭാ സ്‌ഥാനാര്‍ഥി

417 0

കോട്ടയം: യുഡിഎഫിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി ജോസ്‌ കെ മാണി എം.പി. മത്സരിക്കും. പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്‌ എം സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തിലാണ്‌ തീരുമാനം. കഴിഞ്ഞ ദിവസം പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ വസതിയില്‍ ചേര്‍ന്ന, പാര്‍ട്ടി ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. യോഗത്തിനു മുമ്പ് മാണിയും പാര്‍ട്ടി വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫും നടത്തിയ രഹസ്യചര്‍ച്ചയിലാണ്‌ അന്തിമതീരുമാനമായത്‌. കെ.എം. മാണിയോ മകന്‍ ജോസ്‌ കെ. മാണിയോ രാജ്യസഭയിലേക്കു മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടിയിലെ പൊതുനിലപാട്‌. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി രാജ്യസഭാ സീറ്റ്‌ കേരളാ കോണ്‍ഗ്രസി(എം)ന്‌ അടിയറവച്ചതിനെതിരേ കോണ്‍ഗ്രസില്‍ വന്‍കലാപം നടക്കുന്നതിനിടെയാണു കേരള കോണ്‍ഗ്രസ്‌ (എം) ഉന്നതാധികാരസമിതി ഇന്നലെ രാത്രി യോഗം ചേര്‍ന്ന്‌ സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചത്‌. 
 

Related Post

ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യം : യെച്ചൂരി

Posted by - Apr 19, 2019, 07:18 pm IST 0
കോഴിക്കോട്: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ…

അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിച്ചു; പച്ചമുളക് ചിഹ്നം  

Posted by - May 4, 2019, 11:55 am IST 0
അമേഠി: വയനാട്ടിലും, എറണാകുളത്തിലും നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സരിത എസ് നായരുടെ പത്രിക സ്വീകരിച്ചു. സ്വതന്ത്രയായി മത്സരിക്കുന്ന സരിതയ്ക്ക്…

കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Posted by - Jul 4, 2018, 07:49 am IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. മാര്‍ച്ച്‌ അക്രമാസക്തമായതിന തുടര്‍ന്ന് പൊലീസ്…

Posted by - Feb 28, 2018, 11:28 am IST 0
നിയമസഭയിലെസംഘർഷം കേസ് പിൻ‌വലിക്കുന്നു  കഴിഞ്ഞ യു ഡി ഫ് ഭരണകാലത് കെ എം മാണിയുടെ ബജറ്റ് അവതരണവുമായി പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധതിഷേധത്തിൽ സ്പീക്കറുടെ വേദി തകർത്ത…

വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചതെന്ന് ഉമ്മൻ ചാണ്ടി

Posted by - Apr 5, 2019, 06:46 pm IST 0
തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപിക്കെതിരായാണ് മത്സരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചത്. എന്നാൽ രാഹുലിന്‍റെ മറുപടി മാതൃകാപരമായിരുന്നുവെന്നും ജനഹൃദയങ്ങളെ…

Leave a comment