പ്രതിശ്രുതവരനെ വേണ്ടെന്നുവെച്ച യുവതി കാമുകനൊപ്പം പോയി

166 0

തൊടുപുഴ: പ്രതിശ്രുതവരനെ വേണ്ടെന്നുവെച്ച യുവതി ഈരാറ്റുപേട്ട സ്വദേശിയായ കാമുകനൊപ്പം പോയി. ബുധനാഴ്ച തൊടുപുഴയില്‍ വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ തുണിക്കടയില്‍നിന്നും കാമുകന്‍ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. യുവതി പോകുന്നത് സഹോദരനും പ്രതിശ്രുതവരനും ബന്ധുക്കളുംചേര്‍ന്നു തടഞ്ഞതും സംഘര്‍ഷമുണ്ടാക്കിയിരുന്നു. സംഭവത്തില്‍ പ്രതിശ്രുതവരന്‍, കാമുകന്‍, യുവതിയുടെ സഹോദരന്‍ തുടങ്ങി ആറുപേര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ബന്ധുക്കളുമായും കാമുകന്റെ ബന്ധുക്കളുമായും പോലീസ് വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കാമുകന്റെ അടുത്ത ബന്ധുക്കള്‍ എത്തിയതിനെത്തുടര്‍ന്നാണ് യുവതിയുടെ ഇഷ്ടപ്രകാരം അയച്ചതെന്ന് തൊടുപുഴ പോലീസ് അറിയിച്ചു. പെണ്‍കുട്ടി കാമുകനൊപ്പം പോകുമെന്ന് അറിയിച്ചതിനാല്‍ യുവതിയെ പോലീസ് തൊടുപുഴ മൈലക്കൊമ്പിലെ ഷെല്‍ട്ടര്‍ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ, ഞായറാഴ്ച നടക്കാനിരുന്ന വിവാഹത്തില്‍നിന്നു പിന്മാറിയതായി പ്രതിശ്രുതവരനും ബന്ധുക്കളും അറിയിച്ചിരുന്നു.
 

Related Post

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു

Posted by - Dec 16, 2018, 08:36 am IST 0
എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെണ്‍ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട്…

വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്

Posted by - Nov 18, 2018, 02:23 pm IST 0
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ പാതയില്‍ പാലാട്ട് നടയില്‍ വച്ചാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിന് നേരെ…

ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Mar 12, 2018, 12:39 pm IST 0
ജേക്കബ് തോമസ് നല്‍കിയ പരാതി ഹൈക്കോടതി ഇന്ന് പരിഗണിക്കും വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്ന് ജേക്കബ് തോമസ്.ഈ നിയമ പ്രകാരം ആഴിമതി ചൂണ്ടിക്കാട്ടിയവർ ഭീഷണി…

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Oct 1, 2018, 09:10 am IST 0
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്.  പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ…

സൈബര്‍ ആക്രമണം; സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

Posted by - Feb 10, 2019, 09:15 pm IST 0
തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന്റെ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അപമാനിച്ചതായി കാട്ടി സുനിത ദേവദാസ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്താന്‍…

Leave a comment