സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യത

166 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോററ്റി അറിയിച്ചു. 12 മുതല്‍ 20 സെന്റി മീറ്റര്‍ വരെയുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ജൂണ്‍ 11 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാന്പുകള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Related Post

ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ തിരക്ക്

Posted by - Apr 15, 2019, 04:49 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് നിരവധി പേരാണ് എത്തുന്നത്. രാവിലെ നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് അയ്യപ്പ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമൊരുങ്ങിയത്. മൂന്ന് മണിക്കൂര്‍ നേരം…

ആറ്റില്‍ നിന്നും മനുഷ്യ ശരീരഭാഗം കണ്ടെത്തി 

Posted by - Jul 12, 2018, 06:32 am IST 0
അടിമാലി: കുഞ്ചിത്തണ്ണിക്ക്‌ സമീപം മുതിരപ്പുഴയാറ്റില്‍ സ്‌ത്രീയുടേതെന്നു തോന്നിക്കുന്ന, അരക്ക്‌ താഴോട്ടുള്ള ഒരു കാലിന്റെ ഭാഗം പൂര്‍ണമായാണ്‌ പുഴയോട്‌ ചേര്‍ന്ന്‌ കിടക്കുന്നതായി കണ്ടെത്തി.  പുഴയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍…

കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി

Posted by - Nov 28, 2018, 01:19 pm IST 0
കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കെ സുരേന്ദ്രന് മറ്റൊരു കേസില്‍…

നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്

Posted by - Apr 24, 2018, 03:09 pm IST 0
കാസര്‍കോട്: നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്.…

നോർത്ത് ഈസ്റ്റ് ദില്ലിയിൽ കെട്ടിടം തകർന്ന്  2 പേർ മരിച്ചു

Posted by - Sep 3, 2019, 09:56 am IST 0
ഡൽഹി: നോർത്ത് ഈസ്റ്റ് ദില്ലിയിലെ സീലാംപൂർ മേഖലയിലെ കെട്ടിട തകർച്ചയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) ഇൻസ്പെക്ടർ ബൽവാൻ പറഞ്ഞു. രണ്ട്…

Leave a comment