ഹിന്ദു-മുസ്​ലിം കമിതാക്കതാക്കളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

373 0

മുംബൈ: ഹിന്ദു-മുസ്​ലിം കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുംബൈ നഗരത്തിന്​ പുറത്തുള്ള മുലുന്ദ്​ എന്ന സ്ഥലത്താണ് അഫ്രോസ്​ ഖാന്‍(26), മനിഷ നേഗില്‍(21)​എന്നിവരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്​. കാര്‍ അഫ്രോസ്​ ഖാ​​ന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. 

കാറി​​ന്റെ എഞ്ചിനും ലൈറ്റും ഓണായ നിലയില്‍ കാണപ്പെട്ടതോടെ സംശയം തോന്നിയ അടുത്തുള്ള വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ്​ കാറി​​െന്‍റ ഡോര്‍ തകര്‍ത്ത്​ ഇരുവരെയും പുറത്തെടുത്ത്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

മുലുന്ദ്​ സ്വദേശിയായ അഫ്രോസ്​ ഖാനും നവി മുംബൈക്കാരിയായ മനിഷയും കഴിഞ്ഞ നാല്​ വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രണ്ട്​ മതസ്ഥരായതിനാല്‍ ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതാണ്​ ആത്മഹത്യയിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസ്​ നിഗമനം​. ആത്മഹത്യാ കുറിപ്പൊന്നും ലഭ്യമായിട്ടില്ല. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.
 

Related Post

യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; തിങ്കളാഴ്ച വിശ്വാസവോട്ടു തേടും  

Posted by - Jul 26, 2019, 09:57 pm IST 0
ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസവോട്ടുതേടും. ബെംഗളുരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം…

മഹാരാഷ്ട്ര വിഷയത്തിൽ ചൊവാഴ്ച രാവിലെ 10 .30ന് സുപ്രീം കോടതി ഉത്തരവിടും 

Posted by - Nov 25, 2019, 12:18 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീം കോടതി  ഉത്തരവിടും. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ഒടുവിലായിരുന്നു…

തോ​മ​സ് പോ​ള്‍ റ​മ്പാ​നെ അ​റ​സ്റ്റു ചെ​യ്തു മാറ്റി

Posted by - Dec 21, 2018, 03:54 pm IST 0
കോ​ത​മം​ഗ​ലം: കോ​ട​തി​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ത​മം​ഗ​ലം മാ​ര്‍​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ല്‍ ക​യ​റാ​ന്‍ എ​ത്തി​യ ഓ​ര്‍​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​ന്‍ തോ​മ​സ് പോ​ള്‍ റ​മ്പാ​നെ അ​റ​സ്റ്റു ചെ​യ്തു ആശുപത്രിയിലേക്ക് മാറ്റി. ആ​രോ​ഗ്യ​നി​ല…

ആരോഗ്യ പ്രവർത്തകന് കോവിഡ്

Posted by - Mar 29, 2020, 08:26 pm IST 0
എറണാകുളത്ത് ഒരു ആരോഗ്യപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന…

പ്രധാനമന്ത്രിക്ക്   ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെയ്ക്കാൻ  തീരുമാനം

Posted by - Sep 11, 2019, 05:16 pm IST 0
ന്യൂ ഡൽഹി : പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ സമ്മാനങ്ങൾ ലേലത്തിൽ  വെയ്ക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. 2700ൽ പരം പുരസ്‌കാരങ്ങളാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ…

Leave a comment