തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട

265 0

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട . അന്തരാഷ്ട്രവിപണിയില്‍ അഞ്ച് കോടിയിലേറെ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലുമായി മാലി സ്വദേശികളായ അയമന്‍ അഹമ്മദ്, ഇബ്രാഹിം ഫൈസന്‍ സാലിഹ്വ് , ഷാനീസ് മാഹിന്‍ എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച്‌ പോലീസിന്‍റെ പിടിയിലായത് . 

ഐജി പി.വിജയന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന സംഘത്തെ വയലിലാക്കിയത് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസാണ്.  തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ താമസിച്ച്‌ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച ഇവരെ ഷാഡോ പോലീസ് നീരീക്ഷിച്ച് വരികയായിരുന്നു.

വിമാനത്താവളം വ‍ഴി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിറ്റി പോലീസ് ഇവരെ കൈയ്യോടെ പിടികൂടിയത് . പിടിയിലായ മൂന്ന് മാലിസ്വദേശികള്‍ക്കും അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ട്. ഇവരുടെ പേരില്‍ മറ്റ് രാജ്യങ്ങളില്‍ കേസുകള്‍ നിലവിലുണ്ടോ എന്ന് പോലീസ് പരിശോധിച്ച്‌ വരികയാണ്.

Related Post

തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു

Posted by - Apr 26, 2018, 09:12 am IST 0
തൃശ്ശൂര്‍:   തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടിനായര്‍ (62) ആണ് മരിച്ചത്. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന്…

കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല: ജില്ലാ കളക്റ്റര്‍

Posted by - Jul 3, 2018, 06:24 am IST 0
തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ കൗമാരക്കാരായ കുട്ടികള്‍ പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് ജില്ലാ കളക്റ്റര്‍ ഡോ. വാസുകി ഐഎഎസ്. കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും…

ഇല്ല്യൂഷൻ ഇന്ത്യ മെഗാ മാജിക്‌ ഷോ താരപ്പൂരിൽ

Posted by - Nov 9, 2025, 10:20 am IST 0
മജീഷൻ സാമ്രാജിന്റെ ഉത്തരേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇല്ല്യൂഷൻ ഇന്ത്യ മെഗാ മാജിക്‌ ഷോ 2025 നവംബർ 9 ന് ബോംബെ താരപ്പൂർ .ടി വി എം…

ഡോ ഡി ബാബു പോൾ അന്തരിച്ചു

Posted by - Apr 13, 2019, 11:50 am IST 0
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച്…

പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

Posted by - May 27, 2018, 09:33 am IST 0
വൈക്കം: കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കഴുത്തിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി ബ്ലേഡിനു കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.…

Leave a comment